ETV Bharat / state

ആലുവ അദ്വൈതാശ്രമത്തില്‍ പരിഭ്രാന്തി പടർത്തിയ മലമ്പാമ്പിനെ പിടി കൂടി; പാമ്പ് പിടിത്തക്കാരനെ കടിക്കാനും ശ്രമം - Aluva Adwaithasramam snakecaught - ALUVA ADWAITHASRAMAM SNAKECAUGHT

ആലുവ അദ്വൈതാശ്രമത്തില്‍ പരിഭ്രാന്തി പടർത്തിയ മലമ്പാമ്പിനെ ആലുവ സ്വദേശിയായ പാമ്പ് പിടിത്ത വിദഗ്‌ധന്‍ ഷൈന്‍റെ സഹായത്തോടെ പിടികൂടി.

ALUVA ADWAITHASRAMAM  ALUVA ADWAITHASRAMAM SNAKE  ആലുവ അദ്വൈതാശ്രമം  മലമ്പാമ്പ്
Snake in Aluva Adwaithasramam (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 10, 2024, 10:08 PM IST

ആലുവ അദ്വൈതാശ്രമത്തില്‍ പരിഭ്രാന്തി പടർത്തിയ മലമ്പാമ്പിനെ പിടി കൂടി (Source : Etv Bharat Network)

എറണാകുളം : ആലുവ അദ്വൈതാശ്രമത്തില്‍ പരിഭ്രാന്തി പടർത്തിയ മലമ്പാമ്പിനെ പിടി കൂടി. ഇന്ന് (10-05-2024) രാവിലെ പെരിയാറിലേക്കുളള കാനയിലൂടെയാണ് മലമ്പാമ്പ് ആശ്രമത്തിൽ എത്തിയതെന്നാണ് കരുതുന്നത്. ആശ്രമത്തിലെ മതിലിനരികിൽ കിടന്ന പാമ്പിനെ കാക്കകൾ ആക്രമിച്ചതോടെ മലമ്പാമ്പ് സമീപത്തെ മരത്തിൽ കയറി ചുറ്റി കിടക്കുകയായിരുന്നു. ഇതോടെയാണ് ആശ്രമത്തിലെ ജീവനക്കാർ പാമ്പിനെ കണ്ടത്. തുടർന്ന് ആശ്രമ അധികൃതർ സഹായം തേടി പൊലീസിനെ സമീപിക്കുകയായിരുന്നു.

പൊലീസ് കോടനാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വനം വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്ന, പരീശീലനം ലഭിച്ച ആലുവ സ്വദേശിയായ പാമ്പ് പിടിത്തക്കാരൻ ഷൈനിനെ ഇവിടേക്ക് അയച്ചു. ഷൈൻ കൊടിൽ ഉപയോഗിച്ച് പാമ്പിനെ മരത്തിൽ നിന്നും താഴെയിറക്കി.

പിടികൂടാൻ ശ്രമിക്കുന്നതിനിടെ മലമ്പാമ്പ് പാമ്പ് പിടിത്തക്കാരനെ കടിക്കാനും ശ്രമം നടത്തി. വാലിൽ പിടിച്ച ഷൈന് നേരെ പാമ്പ് ചീറിയടുത്തെങ്കിലും പെട്ടന്ന് ഒഴിഞ്ഞ് മാറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പാമ്പിനെ ചാക്കിലാക്കി സ്വന്തം വാഹനത്തിൽ സജ്ജീകരിച്ച കൂട്ടിലാക്കി കൊണ്ടു പോയി. കോടനാട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറിയ പാമ്പിനെ ഉൾവനത്തിൽ തുറന്നു വിടും. പെരിയാറിലൂടെ ഒഴികിയെത്തിയ പാമ്പാണ് തീരത്തുള്ള ആലുവ അദ്വൈത ആശ്രമത്തിൽ കയറി പറ്റിയതെന്നാണ് സംശയിക്കുന്നത്.

Also Read : കൊടും വേനലില്‍ രാജവെമ്പാലകള്‍ കാടിറങ്ങുന്നു ; റസ്‌ക്യൂ സ്‌പെഷലിസ്റ്റുകള്‍ തിരക്കിലാണ് - Snake Rescue Team About King Cobra

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.