വയനാട് : പരാജയ ഭിതി കൊണ്ടാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ആരോപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്‍റും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രനോടൊപ്പം കല്‍പ്പറ്റ നഗരത്തില്‍ നടത്തിയ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു സ്‌മൃതി ഇറാനി.
ബിജെപി നേതാവ് സന്ദീപ് വാര്യര്‍, എന്‍ഡിഎ നേതാവ് സികെ ജാനു എന്നിവരും റോഡ് ഷോയില്‍ അണി നിരന്നു. റോഡ് ഷോയ്ക്ക് ശേഷം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെത്തി കെ സുരേന്ദ്രന്‍ നാമനിര്‍ദേശ പത്രിക നല്‍കും.