ETV Bharat / state

യെച്ചൂരി രാഷ്ട്രീയത്തിലെ പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കിയ നേതാവ്: അനുശോചിച്ച് വിഡി സതീശന്‍ - VD Satheesan About Yechury

author img

By ETV Bharat Kerala Team

Published : Sep 12, 2024, 5:58 PM IST

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുശോചനം രേഖപ്പെടുത്തി.

VD SATHEESAN Condolence Yechury  SITARAM YECHURY PASSED AWAY  Sitaram Yechury death  Sitaram Yechury Funeral
VD Satheesan &Sitaram Yechury (ETV Bharat)

തിരുവനന്തപുരം : വ്യക്തതയുള്ള നിലപാടുകളുമായി പ്രത്യയ ശാസ്ത്രത്തിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ അടിയുറച്ച് നില്‍ക്കുമ്പോഴും പ്രായോഗികതയുള്ള രാഷ്ട്രീയ സമീപനമായിരുന്നു സീതാറാം യെച്ചൂരിയുടേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സൈദ്ധാന്തിക കടുംപിടുത്തങ്ങള്‍ക്കും അപ്പുറം രാഷ്ട്രീയത്തിലെ പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കിയ നേതാവായിരുന്നു.

ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടാതെയും ഇന്ത്യ എന്ന ആശയത്തെ നിലനിര്‍ത്തിയും മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാനാകൂവെന്ന് യെച്ചൂരി അടിയുറച്ച് വിശ്വസിച്ചു. അതില്‍ കോണ്‍ഗ്രസിന്‍റെ നേതൃപരമായ പങ്കിനെ കുറിച്ച് യെച്ചൂരിക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. കൃത്യമായും വ്യക്തമായും ആ രാഷ്ട്രീയ സമീപനം യെച്ചൂരി തുറന്നു പറഞ്ഞിട്ടുമുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരിക്കുമ്പോഴും നിലപാടിലെ കാര്‍ക്കശ്യം അദ്ദേഹം തുടര്‍ച്ചയായി ബോധ്യപ്പെടുത്തി കൊണ്ടിരുന്നു. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന് ശേഷം രാജ്യം വലിയ തോതില്‍ ശ്രദ്ധിച്ച സിപിഎം ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ഊഷ്‌മളമായ ബന്ധം കാത്ത് സൂക്ഷിച്ച നേതാവാണ് യെച്ചൂരി.

ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിലും യെച്ചൂരിയുടെ കയ്യൊപ്പുണ്ട്. എനിക്ക് വ്യക്തിപരമായി അടുത്ത് പരിചയമുള്ള നേതാവ് കൂടിയാണ് യെച്ചൂരി. അദ്ദേഹത്തിന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായും പ്രതിപക്ഷ നേതാവ് അനുശേചന സന്ദേശത്തില്‍ പറഞ്ഞു.

Also Read : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു - SITARAM YECHURY PASSED AWAY

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.