ETV Bharat / state

സിൽവർ ലൈൻ കൈക്കൂലി കേസ്; പ്രതിപക്ഷ നേതാവിനെതിരായ ഹർജിയിൽ ഉത്തരവ് ശനിയാഴ്‌ച - Silverline bribery case

author img

By ETV Bharat Kerala Team

Published : Apr 1, 2024, 4:04 PM IST

കർണാടകയിലെയും ഹൈദരബാദിലെയും കമ്പനികളെ കൂട്ടുപിടിച്ച് സർക്കാരിന്‍റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിച്ചു എന്നാണ് ആരോപണം. കൂടുതല്‍ തെളിവുകള്‍‌ ഉണ്ടോ എന്ന് കോടതി.

COURT NEWS  SILVERLINE  K RAIL  VD SATHEESHAN
Silverline bribery case; The order on the petition against the opposition leader on Saturday

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 150 കോടി രൂപ കൈക്കൂലി വാങ്ങി എന്ന ഹർജിയിൽ വാദം പൂർത്തിയായി. കേസില്‍ കോടതി ഉത്തരവ് ശനിയാഴ്‌ച (06-04-2024) ഉണ്ടാകും. കോടതി നിർദേശം അനുസരിച്ച് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

പരാതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തിയിട്ടില്ല. ഇതിന് കാരണം വിജിലൻസിന് ലഭിച്ച നിയമ ഉപദേശമാണ്. പി വി അൻവർ നടത്തിയ പ്രസംഗം നിയമസഭയിൽ വച്ചാണ്. കേസില്‍ നിയമസഭ സാമാജികർക്ക് എന്തെങ്കിലും അധികാരമോ മറ്റോ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണം. ഇതിനായി ലഭിച്ച പരാതി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട് എന്നും വിജിലൻസ് അഭിഭാഷക കോടതിയെ അറിയിച്ചു. എന്നാൽ അഴിമതി കേസുകളിൽ ഇത്തരം നിയമ പ്രശ്‌നങ്ങൾ ഉണ്ടാകില്ല എന്ന് പരാതിക്കാരൻ മറുപടി പറഞ്ഞു.

ഈ സംഭവമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ഉണ്ടോ എന്ന് കോടതി ചോദിച്ചു. പണം കൊണ്ട് വന്ന കണ്ടെയ്‌നർ വാഹനത്തിൻ്റെ നമ്പർ സഹിതം അറിയാം, അഴിമതി ആരോപിച്ച പി വി അൻവർ സാക്ഷി പട്ടികയിൽ ഉണ്ട് എന്നും പരാതിക്കാരനായ ഹഫീസ് കോടതിയിൽ നേരിട്ട് വാദിച്ചു. ഇരു വാദങ്ങളും പരിഗണിച്ച കോടതി ഹർജി വിധി പറയാൻ വേണ്ടി മാറ്റി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

സംസ്ഥാന സർക്കാറിൻ്റെ കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അന്തർ സംസ്ഥാന ലോബികളിൽ നിന്നും 150 കോടി രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു നിലമ്പൂർ എംഎൽഎ പി വി അൻവർ നിയമസഭയിൽ ആരോപിച്ചത്. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശിയായ ഹഫീസ് വിജിലൻസ് ഡയറക്‌ടറെ സമീപിച്ചു.

ALSO READ: വി ഡി സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയതിനു തെളിവുണ്ടോ? ഹർജിക്കാരന് കോടതിയുടെ വിമർശനം - VD SATHEESAN BRIBERY

കേസില്‍ വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. ഈ ആരോപണത്തിൽ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹഫീസ് വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

കെ റെയിൽ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇതിന് ചുക്കാൻ പിടിച്ചതെന്നുമായിരുന്നു പി വി അൻവർ ആരോപിച്ചത്. കർണാടകയിലെയും ഹൈദരബാദിലെയും കമ്പനികളെ കൂട്ടുപിടിച്ച് സർക്കാരിന്‍റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്നതാണ് അൻവർ ഉയർത്തുന്ന പ്രധാന ആരോപണം. ഇതിനായി 150 കോടി സതീശന്‍റെ കയ്യിലെത്തിയെന്നും അൻവർ ആരോപിക്കുന്നു.

കണ്ടെയ്‌നർ ലോറികളിൽ പണം എത്തിച്ചു. മത്സ്യം കയറ്റി വരുന്ന ലോറിയിലാണ് പണം എത്തിയത്. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം 150 കോടി രൂപ ചാവക്കാട് എത്തി. ചാവക്കാട് നിന്ന് ആംബുലൻസിൽ പണം കൊണ്ടുപോയി. ഈ പണം കർണാടകയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. സതീശൻ സ്ഥിരമായി ബെംഗളൂരുവിലേക്ക് പോകുന്നുണ്ടെന്നും യാത്രാരേഖകൾ പരിശോധിക്കണമെന്നും ഇതിനെ ബന്ധിപ്പിച്ചുകൊണ്ട് പി വി അൻവ‍ർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.