ETV Bharat / state

സിദ്ധാർഥിന്‍റെ മരണം ; ഡീനിനും , അസിസ്‌റ്റന്‍റ് വാർഡനും സസ്‌പെൻഷൻ

സിദ്ധാഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഡീനിനും അസിസ്‌റ്റന്‍റ് വാർഡനും സസ്‌പെൻഷൻ. ഇരുവരും നല്‍കിയ വിശദീകരണം തൃപ്‌തികരമല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് വി സി സസ്‍പെൻഡ് ചെയ്‌തത്.

Sidharth Death Case  Dean and Assistant Warden Suspended  Veterinary Student Sidharth Death  വയനാട്  വിസി പി സി ശശീന്ദ്രൻ
സിദ്ധാർഥിന്‍റെ മരണം, ഡീനിനും , അസിസ്‌റ്റന്‍റ് വാർഡനും സസ്‌പെൻഷൻ
author img

By ETV Bharat Kerala Team

Published : Mar 5, 2024, 5:39 PM IST

വയനാട് : വയനാട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി സിദ്ധാർഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോളജ് ഡീൻ ഡോ. എം കെ. നാരായണനെയും അസിസ്‌റ്റന്‍റ് വാർഡൻ ഡോ. കാന്തനാഥനെയും സസ്പെൻഡ് ചെയ്‌തു. കാരണം കാണിക്കൽ നോട്ടീസിന് ഇവർ നൽകിയ മറുപടി തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് തള്ളിയതിന് പിന്നാലെയാണ് വി സി പി സി ശശീന്ദ്രൻ സസ്പെൻഡ് ചെയ്‌തത്.

സിദ്ധാർഥന്‍റെ മരണം അറിഞ്ഞതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ടുവെന്നും എല്ലാം നിയമപരമായി ചെയ്‌തുവെന്നുമാണ് ഡീനും അസിസ്‌റ്റന്‍റ് വാർഡനും വിശദീകണം നൽകിയത്. സിദ്ധാർഥന്‍റെ പോസ്‌റ്റ്മാർട്ടം അടക്കമുള്ള നടപടികൾക്ക് നേരിട്ട് പോവുകയും അതിന് ശേഷം ഹോസ്‌റ്റൽ വിദ്യാർഥികളുമായി സംസാരിക്കുകയും ചെയ്തെന്നും മറുപടിയിൽ സൂചിപ്പിച്ചിരുന്നു.

മറുപടി തൃപ്‌തികരമല്ലെന്നും ഇവര്‍ സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വി സി ശശീന്ദ്രൻ സസ്‌പെന്‍ഷന്‍ നൽകിയത്. അതേസമയം സസ്‌പെൻഷൻ പോരെന്നും ഡീനിനെ കേസിൽ പ്രതി ചേർക്കണമെന്നും സിദ്ധാർഥിന്‍റെ പിതാവും യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടു.

സിദ്ധാര്‍ഥിന്‍റെ മരണം സിബിഐ അന്വേഷിക്കണം, മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് : സിദ്ധാര്‍ഥിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥരെ ജില്ലയിലെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ക്രൂര പീഡനം ഏറ്റതിന്‍റെ തെളിവുകള്‍ സിദ്ധാര്‍ത്ഥിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നിട്ടും പൊലീസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്‌ചയുണ്ടായെന്നും കത്തിൽ ആരോപിച്ചു.

പൊലീസ് ആദ്യം ശ്രമിച്ചത് പ്രതികളെ രക്ഷിക്കാനാണ്. ഈ പൊലീസില്‍ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ല. ഇനി ഇത്തരമൊരു സംഭവം കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്ന് സിദ്ധര്‍ത്ഥിന്‍റെ കുടുംബവും പറയുന്നുവെന്നും ഈ സാഹചര്യങ്ങളൊക്കെ പരിഗണിച്ച് മരണത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്‌തുതകളും ഗൂഡാലോചനയും കണ്ടെത്താന്‍ അന്വേഷണ ചുമതല സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണമെന്നും പ്രതിപക്ഷനേതാവ് നല്‍കിയ കത്തിൽ ആവശ്യപ്പെടുന്നു.

പൂക്കോട് വെറ്റിനറി സര്‍വകലാശാല ക്യാമ്പസില്‍ നിന്നും കേരള മനസാക്ഷിയെ ഞെട്ടിക്കുകയും മരവിപ്പിക്കുകയും ചെയ്യുന്ന ക്രൂരതയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇത്തരത്തിലുള്ള കൊടുംക്രൂരതയ്ക്ക് ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരും കൂട്ട് നിന്നെന്നതും അതീവ ഗൗരവകരമാണ്.

മകന്‍റെ കൊലയാളികള്‍ പൂക്കോട് ക്യാമ്പസിലെ എസ്എഫ്ഐ നേതാക്കളാണെന്ന് സിദ്ധാര്‍ഥിന്‍റെ മാതാപിതാക്കള്‍ മാധ്യമങ്ങളിലൂടെ ആവര്‍ത്തിക്കുമ്പോഴും രാഷ്ട്രീയ ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പരസ്യമായി പ്രതികരിച്ചതെന്നും പോസ്‌റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് സിദ്ധാര്‍ഥ് നേരിട്ട മൃഗീയ മര്‍ദനത്തിന്‍റെയും ക്രൂരതയുടെയും തെളിവാണെന്നും സിദ്ധാര്‍ഥിന്‍റെ മരണവും അതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളും കേരളത്തിലെ മാതാപിതാക്കള്‍ക്കിടയില്‍ ഭീതിയും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

എസ്എഫ്ഐ എന്ന സംഘടനയുടെ പിന്‍ബലത്തില്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ നേതൃത്വത്തില്‍ നഗ്നനാക്കി ദിവസങ്ങളോളം ആള്‍ക്കൂട്ട വിചാരണ നടത്തി, ഭക്ഷണമോ വെള്ളമോ നല്‍കാതെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് മരിച്ച സിദ്ധാര്‍ത്ഥിന്‍റെ മാതാപിതാക്കള്‍ ആരോപിക്കുന്നതെന്നും വി ഡി സതീശൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

ALSO READ : സിദ്ധാർഥിന്‍റെ മരണം; സിബിഐ അന്വേഷണം അവശ്യപ്പെട്ട് കോൺഗ്രസ്‌ നേതാക്കളുടെ നിരാഹാര സമരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.