ETV Bharat / state

കോട്ടയത്തെ നഗര മധ്യത്തിലെ കടകളിൽ താഴ് തകർത്ത് മോഷണം; ദൃശ്യങ്ങൾ സിസിടിവിയിൽ - ROBBERY IN SHOPS KOTTAYAM

കോട്ടയം ചന്തക്കവലയിലെ കടകളില്‍ തിങ്കളാഴ്‌ച വെളുപ്പിനെയാണ് മോഷണം നടന്നത്.

കോട്ടയത്ത് കടകളിൽ മോഷണം  ROBBERY IN SEVEN SHOPS KOTTAYAM  കോട്ടയത്ത് ഏഴ് കടകളിൽ മോഷണം  ROBBERY IN SHOPS CHANTHAKAVALA
- (ETV Bharat)
author img

By ETV Bharat Kerala Team

Published : May 27, 2024, 9:29 PM IST

കോട്ടയം ചന്തക്കവലയിലെ മോഷണത്തിൽ പരാതിയുമായി കടയുടമകൾ (ETV Bharat)

കോട്ടയം: നഗര മധ്യത്തിലെ ചന്തക്കവലയിൽ നിരവധി കടകളിൽ മോഷണം. തിങ്കളാഴ്‌ച വെളുപ്പിനെയാണ് മോഷണം നടന്നത്. മോഷ്‌ടാവിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മാർക്കറ്റ് ജംഗ്ഷനിലെ കെ കെ റോഡ് അരികിലെ ഏഴ് കടകളിലാണ് കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെ മോഷണം നടന്നത്. മങ്കി ക്യാപ്പ് ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്ന് കടകളിലെ നിരീക്ഷണ ക്യാമറകളിൽ നിന്ന് വ്യക്‌തമായിട്ടുണ്ട്.

ഫാക്‌ടറി സെയിൽ, ഫാഷൻ പാർക്ക്, ഷെയ്ക്ക് മാജിക്, കൃഷ്‌ണ മെഡിക്കൽസ്, പെറ്റൽസ്, ഇ എം എംബ്രോയ്‌ഡറി വർക്ക്‌സ് എന്നീ കടകളിലാണ് മോഷണം നടന്നത്. കടകളുടെ താഴ് തകർത്താണ് കവർച്ച. ഓരോ കടകളിൽ നിന്നും 3000 മുതൽ 5000 രൂപ വരെയുള്ള പണമാണ് നഷ്‌ടപ്പെട്ടത്. കടകളിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കോട്ടയം വെസ്‌റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read: കെഎസ്‌യു പഠന ക്യാമ്പിലെ കൂട്ടത്തല്ല്; രണ്ട് പേർക്ക് സസ്പെൻഷൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.