ഷിരൂർ (കർണാടക) : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെ ഉള്ളവർക്കായി ഗംഗാവലി പുഴയിൽ നടത്തുന്ന തെരച്ചിൽ പുരോഗമിക്കുന്നു. മുങ്ങൽ വിദഗ്‌ധനായ ഈശ്വർ മൽപെ നടത്തിയ തെരച്ചിലിൽ പുഴയിലെ കോൺടാക്‌ട് പോയിന്‍റ് നാലിന് സമീപത്ത് നിന്നാണ് തടി കഷ്‌ണവും ടയറും കണ്ടെത്തിയത്.
വെള്ളത്തിന്‍റെ അടിത്തട്ടിൽ ഇതേ തരത്തിലുള്ള കൂടുതൽ മരത്തടികൾ ഉണ്ടെന്ന് മൽപെ പറഞ്ഞു. ഇന്നലെ നടത്തിയ തെരച്ചിലിൽ ട്രക്കിന്‍റെ ലോഹഭാഗങ്ങളും, കയർ കഷ്‌ണങ്ങളും കണ്ടെത്താൻ കഴിഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാണ് ഇന്ന് വിശദമായി തെരച്ചിൽ നടത്തിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അർജുന്‍റെ സഹോദരി അഞ്‌ജു ഇന്ന് സംഭവസ്ഥലത്തെത്തിയിരുന്നു. പുഴയിൽ ഒഴുക്ക് കുറവായത് കൊണ്ട് ഇന്ന് തെരച്ചിൽ നടത്താൻ അനുയോജ്യമായ കാലാവസ്ഥയാണ്. ഗോവയിൽ നിന്നെത്തിച്ച ഡ്രെഡ്‌ജർ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. രാവിലെ തന്നെ ഈശ്വർ മൽപെ മുങ്ങി പരിശോധനയ്‌ക്കായി പുഴയിൽ ഇറങ്ങിയിരുന്നു.