ETV Bharat / state

'പിവി അൻവർ ഇപ്പോൾ ചോദ്യം ചെയ്യുന്നത് പിണറായി വിജയന്‍റെ പൊളിറ്റിക്കൽ ഡിഎൻഎ': ഷിബു ബേബി ജോൺ - Shibu Baby John On Anvar Allegation - SHIBU BABY JOHN ON ANVAR ALLEGATION

പിവി അൻവർ എംഎൽഎ മുഖ്യമന്ത്രിക്ക് നേരെ ഉയർത്തിയ ആരോപണത്തിൽ യുഡിഎഫും ആർഎസ്‌പിയും തെരുവിലിറങ്ങുമെന്ന് ഷിബു ബേബി ജോൺ. സർക്കാരിന്‍റെ പകൽ കൊള്ളയ്‌ക്കെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

PV ANVAR ALLEGATIONS AGAINST CM  CM PINARAYI VIJAYAN  SHIBU BABY JOHN AGAINAT CM  LATEST NEWS IN MALAYALAM
Shibu Baby John (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 27, 2024, 3:07 PM IST

കൊല്ലം: രാഹുൽ ഗാന്ധിയുടെ പൊളിറ്റിക്കൽ ഡിഎൻഎ ചോദ്യം ചെയ്‌ത അൻവർ ഇപ്പോൾ ചോദ്യം ചെയ്യുന്നത് പിണറായി വിജയന്‍റെ പൊളിറ്റിക്കൽ ഡിഎൻഎയാണെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. യുഡിഎഫും ആർഎസ്‌പിയും ഇനി തെരുവിലിറങ്ങുമെന്നും സർക്കാരിന്‍റെ കൊള്ളയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉണ്ടാക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. കൊല്ലത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഷിബു ബേബി ജോൺ മാധ്യമങ്ങളോട് (ETV Bharat)

മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഉപജാപക സംഘമുണ്ടെന്ന് ഷിബു ബേബി ജോൺ ആരോപിച്ചു. ശശി പൊളിറ്റിക്കൽ സെക്രട്ടറി ആയതോടെ പൊലീസിന്‍റെ നിലപാട് ആകെ മാറി. മുഖ്യമന്ത്രിയുടെ ഓഫിസ് ഇപ്പോൾ അദ്ദേഹത്തിന്‍റെ കുടുംബത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ഇപ്പോൾ നേതാക്കളാരും വരുന്നില്ല. ഭരണം നിയന്ത്രിക്കുന്നത് കുടുംബം ഉൾപ്പെടുന്ന ഉപജാപക സംഘമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ബിജെപി അനുകൂല നിലപാടായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിക്ക്. അതുകൊണ്ടാണ് പിണറായി വിജയൻ ബിജെപിക്ക് എതിരെ ഒന്നും പറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: 'മലപ്പുറത്തെ പ്രതികരണങ്ങൾ സിപിഎമ്മിലെ മാപ്പിള ലഹളയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം': അന്‍വറിനെ പിന്തുണച്ച് കെ ടി ജലീൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.