ETV Bharat / state

'ഗണേഷിൻ്റെ കഥകൾ പറഞ്ഞാൽ തേച്ചാലും കുളിച്ചാലും പോകില്ല': ഷിബു ബേബി ജോൺ - Shibu Baby John against Ganesh - SHIBU BABY JOHN AGAINST GANESH

പ്രേമചന്ദ്രന്‍റെ പൂജാ മുറിയിൽ മോദിയുടെ ചിത്രം ഉണ്ടാകും എന്ന ഗണേഷ് കുമാറിന്‍റെ പരാമര്‍ശത്തിന്‌ മറുപടിയായി ഷിബു ബേബി ജോൺ.

SHIBU BABY JOHN  GANESH KUMAR  CM PINARAYI VIJAYAN  ഗണേഷിനെതിരെ ഷിബു ബേബി ജോൺ
SHIBU BABY JOHN AGAINST GANESH
author img

By ETV Bharat Kerala Team

Published : Apr 10, 2024, 3:50 PM IST

ഗണേഷിനെ പരിഹസിച്ച് ഷിബു ബേബി ജോൺ

കൊല്ലം: ഗണേഷ് കുമാറിനെ പരിഹസിച്ച് ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. കിടപ്പ് മുറിയിൽ നിന്ന് ഗണേഷ് കുമാറിൻ്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറിയതിൽ സന്തോഷം, പൈതൃകത്തില്‍ നിന്നും താനൊരിക്കലും വ്യതിചലിച്ച് പോയിട്ടില്ല. ഗണേഷിൻ്റെ കഥകൾ ഞങ്ങൾ പറഞ്ഞാൽ തേച്ചാലും കുളിച്ചാലും പോകില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

പ്രേമചന്ദ്രന്‍റെ പൂജാ മുറിയിൽ മോദിയുടെ ചിത്രം ഉണ്ടാകും എന്ന ഗണേഷ് കുമാറിന്‍റെ പരാമര്‍ശത്തിന്‌ മറുപടിയായാണ് ഷിബു പത്രസമ്മേളനത്തിൽ പരിഹസിച്ചത്.
മുഖ്യമന്ത്രി കൊല്ലത്ത് എത്തിയതിൽ കൃത്യമായ മത രാഷ്ട്രീയമാണെന്നും തീരദേശ - തോട്ടം മേഖലകളിൽ മുഖ്യമന്ത്രി എത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിനെ മാത്രം മുഖ്യമന്ത്രി കടന്നാക്രമിക്കുന്നു. ക്ഷേമ പെൻഷൻ - അവകാശമല്ല, ഔദാര്യമാണെന്ന സർക്കാർ നിലപാട് പിന്തിരിപ്പൻ സമീപനം. മുഖ്യമന്ത്രിക്ക്
ഫാസിസ്റ്റ് ചിന്താഗതിയാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

കേന്ദ്ര സഹായം കിട്ടും മുൻപ് തന്നെ ക്ഷേമ പെൻഷൻ കേരളത്തിൽ കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ശരി, തെറ്റ് മനസിലാക്കാൻ കഴിയുന്നില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഡിസിസി പ്രസിഡൻ്റ് പി രാജേന്ദ്രപ്രസാദും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.

ALSO READ: 'ഇലക്‌ടറൽ ബോണ്ടിൽ സിപിഎമ്മിന് ഇരട്ടത്താപ്പ്'; വിവാദ കമ്പനികളിൽ നിന്നും പണം കൈപ്പറ്റിയെന്ന് ഷിബു ബേബി ജോൺ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.