ETV Bharat / state

മരണം മുന്നില്‍ കണ്ട് അമേരിക്കന്‍ കൊടുമുടി കീഴടക്കിയ മലയാളി; ഷെയ്ക്ക് ഹസൻ ഖാന് പറയാന്‍ വിശേഷങ്ങളേറെ - MALAYALI MOUNT DENALI CONQUER STORY

author img

By ETV Bharat Kerala Team

Published : Jul 14, 2024, 5:41 PM IST

രാത്രിയേതെന്നോ പകലേതെന്നോ തിരിച്ചറിയാനാകാത്ത പ്രദേശമാണ് മൗണ്ട് ഡെണാലി താഴ്വരകൾ. കാലൊന്ന് തെറ്റിയാല്‍ പതിക്കുക വലിയ ഗര്‍ത്തത്തില്‍. എല്ലാത്തിനും പുറമെ ഓക്‌സിജന്‍റെ ലഭ്യതക്കുറവ്. മരണം മുന്നില്‍ കണ്ട് നടത്തിയ പര്‍വതാരോഹണത്തെ കുറിച്ച് ഷെയ്‌ക്ക് ഹസന്‍ ഖാന്‍.

EVEREST CONQUERED BY MALAYALI  MALAYALI MOUNT DENALI CONQUER STORY  SHEIKH HASAN KHAN  MOUNT DENALI
Sheikh Hasan Khan (ETV Bharat)
വടക്കേ അമേരിക്കയിലെ ഗുണ കേവ്; ഗർത്തങ്ങൾ ഒളിച്ചിരിക്കുന്ന മൗണ്ട് ഡെനാലി കീഴടക്കിയ മലയാളി (ETV Bharat)

വറസ്‌റ്റ് കീഴടക്കി ചരിത്രത്തിലിടം പിടിച്ചയാളാണ് പർവതാരോഹകൻ ഷെയ്ക്ക് ഹസൻ ഖാൻ. ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികളെല്ലാം ഇതിനോടകം തന്നെ ഈ സെക്രട്ടേറിയറ്റ് ജീവനക്കാരൻ കീഴടക്കി കഴിഞ്ഞു. പലതവണ മരണത്തെ മുന്നിൽ കണ്ടപ്പോഴും ഉയരങ്ങൾ കീഴടക്കാനുള്ള അഭിനിവേശം അദ്ദേഹത്തിന് ആത്മധൈര്യമേകി. ഇപ്പോഴിതാ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് ഡെനാലി കീഴടക്കിയ അനുഭവങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്ക്കുകയാണ് ഷെയ്ക്ക് ഹസൻ ഖാൻ.

'സൂര്യൻ അസ്‌തമിക്കാത്ത പ്രദേശമാണ് മൗണ്ട് ഡെണാലി താഴ്വരകൾ. രാത്രിയേതെന്നോ പകലേതെന്നോ തിരിച്ചറിയാനാകില്ല. എവറസ്‌റ്റ് കീഴടക്കിയ ധൈര്യവുമായി ആണ് അലാസ്‌ക്കയിലേക്ക് വച്ചു പിടിക്കുന്നത്. എവറസ്‌റ്റിനേക്കാൾ താരതമ്യേന 3000 മീറ്ററോളം ഉയരക്കുറവാണ് ഡെനാലിക്ക്. എങ്കിലും ധ്രുവ പ്രദേശമായതുകൊണ്ട് ഉയരം എവറസ്‌റ്റിനോളം നമുക്ക് ഫീൽ ചെയ്യും. എവറസ്‌റ്റ് കീഴടക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്ന അമേരിക്കക്കാരനായ സുഹൃത്തുമായാണ് അലാസ്‌കയിൽ എത്തുന്നത്.

സംഘാംഗങ്ങൾ അടിച്ചു പിരിഞ്ഞു: പർവതാരോഹണം ആരംഭിക്കുമ്പോൾ ഒരു സംഘം തന്നെ കൂടെയുണ്ടായിരുന്നു. പക്ഷേ യാത്ര തുടങ്ങി കുറച്ചു ദൂരം പിന്നിടുമ്പോഴേക്കും സിനിമയിലൊക്കെ കാണുന്നതുപോലെ സംഘാംഗങ്ങൾ അടിച്ചു പിരിഞ്ഞു. പിന്നീടങ്ങോട്ട് താനും 50 വയസായ അമേരിക്കൻ സ്വദേശിയും മാത്രമായി. സംഘം വേർപിരിയുമ്പോൾ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എല്ലാം തന്നെ മറുഭാഗത്തെ ആൾക്കാരുടെ കയ്യിൽ ആയിരുന്നു. തങ്ങളെ സംബന്ധിച്ചിടത്തോളം പുറംലോകവുമായി ബന്ധപ്പെടാൻ മറ്റൊരു മാർഗവുമില്ല.

ആരും സഹായത്തിനില്ലാതെ: എവറസ്‌റ്റിൽ ഉള്ളതുപോലെ മലകയറാൻ സഹായിക്കുന്ന ഷേർപ്പകൾ ഇവിടെയില്ല. 60, 70 കിലോയോളം ഭാരമുള്ള ഞങ്ങളുടെ ലഗേജുകൾ ഞങ്ങൾ തന്നെ മല കയറുമ്പോൾ ചുമന്ന് കയറ്റണം. മരം കോച്ചുന്ന തണുപ്പാണ്. ഓക്‌സിജന്‍റെ ലഭ്യത തീരെ കുറവ്. 24 മണിക്കൂറും പകൽ ആയതുകൊണ്ട് തന്നെ ഏതു സമയത്ത് വേണമെങ്കിലും യാത്ര ചെയ്യാം. ഉറങ്ങുന്നതിന് ബുദ്ധിമുട്ട് ആണ്. മാത്രമല്ല രാത്രിയുടെയും പകലിന്‍റെയും വേർതിരിവില്ലാത്തതുകൊണ്ട് ശരീരത്തിന്‍റെ ബയോളജിക്കൽ സൈക്കിൾ എല്ലാം തന്നെ തകിടം മറിയും.

ഡെനാലി കയറുകയാണെങ്കിൽ നമ്മളെ സഹായിക്കാൻ ആരും ഉണ്ടാകില്ല എന്നുള്ളതാണ് പ്രധാന കാര്യം. കയറുന്നതും തിരിച്ചിറങ്ങുന്നതും വഴി കണ്ടുപിടിക്കുന്നതും എല്ലാം ഒറ്റയ്ക്ക് വേണം. ഇതിനിടയിൽ എന്തെങ്കിലും സംഭവിച്ചാൽ തന്നെ രക്ഷപ്പെടുത്താനും ആരും ഉണ്ടാകില്ല. കയ്യിലുള്ള ഒരു തീപ്പെട്ടി പോലും നഷ്‌ടപ്പെട്ടാൽ യാത്ര അവസാനിച്ചു. ഭക്ഷണം പാചകം ചെയ്യാൻ ആകാതെ മരണത്തിന് കീഴടങ്ങേണ്ടതായി വരും.

വെളുപ്പിന്‍റെ അപകടം: എങ്ങോട്ട് നോക്കിയാലും വെള്ള നിറം മാത്രം. പച്ചപ്പു മാത്രം കണ്ടു പരിചയിച്ച മലയാളിക്ക് വെള്ള നിറത്തോട് അഭിനിവേശമാണ്. എന്നാൽ മഞ്ഞുമൂടിയ താഴ്വരകൾ അപകടകാരിയാണ്. അൾട്രാവയലറ്റ് യുവി രശ്‌മികൾ നേരിട്ട് നമ്മുടെ കണ്ണുകളിലേക്ക് പതിച്ച് കാഴ്‌ച നഷ്‌ടപ്പെടാം. പർവതത്തിൽ ഒളിഞ്ഞിരിക്കുന്ന ചെകുത്താന്മാരെ പോലെയാണ് വലിയ ഗർത്തങ്ങൾ.

ധ്രുവപ്രദേശം ആയതുകൊണ്ട് തന്നെ തന്നെ ഗർത്തങ്ങളുടെ മുകളിൽ മഞ്ഞുതമൂടി ഐസ് ആയി കാണപ്പെടും. അതിനു മുകളിൽ കാൽ വയ്ക്കുമ്പോൾ ഐസിന് നമ്മുടെ ഭാരം താങ്ങാൻ ആയില്ലെങ്കിൽ ഗർത്തത്തിനുള്ളിലേക്ക് വീണുപോകും. സാധാരണ നടന്നുപോകാനാകുന്ന സ്ഥലങ്ങളിലെ ഐസിനൊക്കെ നീല നിറമാണ്. ഗർത്തങ്ങൾക്ക് മുകളിലുള്ള ഐസിന് വെള്ള നിറവും. വളരെ ശ്രദ്ധിച്ചു നോക്കിയാൽ മാത്രമേ ഇവ കാണാൻ സാധിക്കൂ.

വഴിമാറിയ മരണം: വഴി കണ്ടുപിടിക്കാൻ വേറെ മാർഗങ്ങൾ ഒന്നുമില്ല. ഉയരം കൂടിയ പ്രദേശങ്ങളിലേക്ക് കയറി, ഇതാകണം വഴി എന്ന് നിശ്ചയപ്പെടുത്തുക. അത്തരത്തിൽ കൂടെയുള്ള ആളെ ഒരു ഭാഗത്തിരുത്തി. കോടമഞ്ഞും കൂടെ മൂടിയ ഒരു കാലാവസ്ഥയിൽ വഴി കണ്ടുപിടിക്കാൻ പോകവേ രണ്ട് ഗർത്തങ്ങളിൽ താൻ വീണു. വളരെ കഷ്‌ടപ്പെട്ടാണ് തിരിച്ചു കയറിയത്. ഗ്ലോവ് ഒക്കെ നഷ്‌ടപ്പെട്ടു.

ഒരിക്കൽ യാത്ര തുടരാനാകാതെ ക്യാമ്പ് ചെയ്യാൻ തീരുമാനിച്ചു. ടെന്‍റ് സെറ്റ് ചെയ്യുന്നതിനിടെ ശക്തമായ കാറ്റിൽ ടെന്‍റിന്‍റെ ഒരു ഭാഗം പറന്നു പോയി. അത് നഷ്‌ടപ്പെട്ടാൽ ടെന്‍റ് ഒരുക്കാനാകില്ല. അതിനർഥം മരണമെന്ന് തന്നെയാണ്. ഭാഗ്യം കൊണ്ട് പറന്നുപോയ ഭാഗം ഒരു വലിയ കൊക്കയുടെ ഒരു വശത്ത് കൂർത്ത ഐസിൽ കൊരുത്ത് നിന്നു. അത് എടുക്കാനായി ഞാൻ ഓടാൻ ശ്രമിച്ചതും കാല് തെറ്റി തലയിടിച്ച് താഴെ വീണു.

ഒരു 15 മിനിറ്റോളം മറ്റൊന്നും തന്നെ ചെയ്യാനായില്ല. കൂടെയുള്ള അമേരിക്കക്കാരൻ തറയിലൂടെ ഇഴഞ്ഞിഴഞ്ഞ് എന്‍റെ അടുത്തെത്തി. ബോധം തിരികെ കിട്ടിയപ്പോൾ ശരീരമാസകലം പരിശോധിച്ചു. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. മൂർച്ചയുള്ള ഐസ് ഭാഗങ്ങൾ ആ പ്രദേശത്ത് ഉണ്ടായിരുന്നെങ്കിൽ മരണം സംഭവിക്കുമായിരുന്നു. ടെന്‍റ് പുനസ്ഥാപിച്ച് ആ പ്രദേശത്ത് ഒരു ദിവസം മുഴുവൻ കഴിച്ചു കൂട്ടി.

മറഞ്ഞിരുന്ന അപകടം: പിറ്റേന്ന് ശ്രദ്ധിക്കുമ്പോഴാണ് മനസിലായത് തങ്ങൾ ടെന്‍റ് സ്ഥാപിച്ചത് വലിയൊരു ഗർത്തത്തിനു മുകളിലാണെന്ന്. തങ്ങളുടെ ഭാരം താങ്ങാൻ ആകാതെ ഐസിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ തിരിച്ചു കയറാൻ സാധിക്കാത്ത കുഴിയിലേക്ക് വീണുപോയേനെ. പ്രതിബന്ധങ്ങളെ തരണം ചെയ്‌ത് മൗണ്ട് ഡെനാലി കീഴടക്കി. തിരികെ ഇറങ്ങുമ്പോൾ തണുപ്പ് -51 ഡിഗ്രിയിലേക്ക് താഴ്ന്നു.

തണുപ്പിനെ പ്രതിരോധിക്കാൻ ധരിച്ചിരുന്ന വസ്‌ത്രങ്ങൾക്ക് ഒരല്‌പം പോലും ചൂട് പകരാൻ സാധിക്കുന്നില്ല. ഒടുവിൽ ഉറങ്ങാൻ ഉപയോഗിക്കുന്ന ബെഡ് പാക്കിൽ ഞങ്ങൾ കയറി ചുരുണ്ടു കൂടി കിടന്നു. മരണം എന്ന വാക്ക് തമാശയാണ്. റീട്ടേക്ക് ഇല്ലാത്ത ആ സംഗതിയെ ഒരു ത്രില്ലോടു കൂടി സമീപിക്കാനാണ് ഇഷ്‌ടം.

ഏഴ് ഭൂഖണ്ഡത്തിലെ എല്ലാ ഉയരം കൂടിയ കൊടുമുടിയും കീഴടക്കി കഴിഞ്ഞു. ലോകം മുഴുവൻ മല കയറിയിട്ടുണ്ടെങ്കിലും ഏറ്റവും മികച്ച അനുഭവം കേരളത്തിലെ അഗസ്‌ത്യാർകൂടം കയറുമ്പോൾ തന്നെയാണ് ലഭിച്ചത്. ഇത്രയും ജൈവ സമ്പുഷ്‌ടവും ശുദ്ധമായ ഓക്‌സിജനും ലഭിക്കുന്ന മറ്റേത് മലനിരയാണ് ഈ ലോകത്തുള്ളത്' -ഷേയ്ക്ക് ഹസൻ ഖാൻ പറഞ്ഞു നിർത്തി.

Also Read: മരണം മുന്നിൽകണ്ട് എവറസ്‌റ്റ് കീഴടക്കിയ മലയാളി; ഇത് ആത്മധൈര്യത്തിന്‍റെ വിജയഗാഥ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.