ഇടുക്കി : ഇടുക്കിയിലെ മലയോര മേഖലകളിൽ വാഹന ഗതാഗതം ദുഷ്‌കരമാക്കി മൂടൽ മഞ്ഞിന്‍റെ സാന്നിധ്യം. പകൽ സമയത്ത് പോലും മഞ്ഞ് മൂടുന്നത് അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. എതിർ ഭാഗത്തുനിന്നുള്ള കാഴ്‌ച പൂർണ്ണമായും മറച്ചാണ് മഞ്ഞ് ഇറങ്ങുന്നത്. വേനൽ മഴയ്‌ക്കൊപ്പം കനത്ത മൂടൽ മഞ്ഞാണ് ഹൈറേഞ്ചിലെ മിക്ക മേഖലകളിലും അനുഭവപെടുന്നത്.
ഗ്യാപ് റോഡിലും പെരിയ കനാലിലും പാമ്പാടുംപാറയിലും എല്ലാം മിക്ക സമയങ്ങളിലും മഞ്ഞിന്‍റെ സാന്നിധ്യമാണ്. ഇത് വാഹന അപകടങ്ങൾക്കും ഇടയ്ക്കുന്നു. മധ്യ വേനൽ അവധി ആഘോഷിയ്ക്കാൻ ജില്ലയിലേക്ക് ഇപ്പോഴും സഞ്ചാരികളുടെ നല്ല തിരക്കാണ്.
ഇതും അപകട സാധ്യത വർദ്ധിപ്പിയ്ക്കുന്നു. രാത്രിയാത്രയ്ക്ക് താത്കാലിക നിരോധനം ഉണ്ടെങ്കിലും പകൽ സമയത്ത് പോലും മഞ്ഞ് ഇറങ്ങുന്നത് ഹൈറേഞ്ചിലുടെയുള്ള യാത്രയിൽ അപകട സാധ്യത വർധിപ്പിയ്ക്കുകയാണ്.