ETV Bharat / state

എസ്എഫ്ഐഒ അന്വേഷണത്തില്‍ ആശങ്ക എന്തിന് ? കെഎസ്ഐഡിസിയോട് ഹൈക്കോടതി

author img

By ETV Bharat Kerala Team

Published : Feb 12, 2024, 4:34 PM IST

എക്‌സാലോജിക്–സിഎംആര്‍എല്‍ സാമ്പത്തിക ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി നേരിടണമെന്നും തെറ്റ് ചെയ്‌തിട്ടില്ലെങ്കിൽ കെഎസ്ഐഡിസിയുടെ വിശ്വാസ്യത നഷ്‌ടപ്പെടില്ലല്ലോയെന്നും കേന്ദ്രം.

sfio investigation  Exalogic CMRL deal  എക്‌സാലോജിക്  സിഎംആര്‍എല്‍  എസ്എഫ്ഐഒ അന്വേഷണം
HC Asks to KSIDC about SFIO investigation in Exalogic-CMRL deal

എറണാകുളം: എക്‌സാലോജിക്–സിഎംആര്‍എല്‍ ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തില്‍ ആശങ്ക എന്തിനെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി. അന്വേഷണത്തെ എതിർത്ത കെഎസ്ഐഡിസി നിലപാടിനെ വിമർശിച്ച് കോടതി. എക്‌സാലോജിക് കരാറിൽ സിഎംആർഎല്ലിനോട് വിശദീകരണം തേടിയതിന്‍റെ പകർപ്പ് ഹാജരാക്കാനും കെഎസ്ഐഡിസിയോട് കോടതി ആവശ്യപ്പെട്ടു. അന്വേഷണം തടയാൻ ശ്രമിക്കുന്നത് എന്തിനാണെന്നായിരുന്നു കെഎസ്ഐഡിസിയോട് ഹൈക്കോടതിയുടെ ചോദ്യം.

കുറ്റം ചെയ്‌തിട്ടില്ല എന്ന് തെളിയിക്കാൻ SFIO അന്വേഷണം നടക്കുന്നതല്ലേ നല്ലതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി ചോദിച്ചു. അന്വേഷണത്തെ എതിർക്കുന്ന ഉദ്ദേശ ശുദ്ധി കെഎസ്ഐഡിസി വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു (Kerala High Court Asks to KSIDC about SFIO investigation).

സിഎംആർഎൽ-എക്‌സലോജിക് പണമിടപാടിൽ കെഎസ്ഐഡിസിയ്‌ക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സ്ഥാപനത്തിന്‍റെ വിശ്വാസ്യതയെയും സൽപ്പേരിനെയും ബാധിക്കുമെന്നായിരുന്നു അഭിഭാഷകന്‍റെ വാദം. എന്നാൽ ആശങ്കയെന്തിനെന്ന് കെഎസ്ഐഡിസിയോട് ചോദിച്ച കോടതി
സിഎംആർഎല്ലിന്‍റെ ഇടപാടുകൾ ശരിയായി അന്വേഷിക്കപ്പെടേണ്ടതാണെന്നും നിലപാടെടുത്തു.

അതേസമയം അനുബന്ധ സ്ഥാപനം എന്ന നിലയിലാണ് കെഎസ്ഐഡിസിയിലേക്ക് അന്വേഷണം വന്നതെന്ന് കേന്ദ്രം മറുവാദം ഉന്നയിച്ചു. പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ഐഡിസി. പൊതുപണമാണ് സ്ഥാപനത്തിലുള്ളത്. അന്വേഷണം നടന്നാലെ ഏതെങ്കിലും കുറ്റകരമായ പ്രവർത്തികൾ നടന്നുവെന്ന് വ്യക്തമാകൂ എന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെ നിലപാട്. തുടർന്ന് വിശദീകരണത്തിനായി കെഎസ്ഐഡിസി സാവകാശം തേടിയതിനെ തുടർന്ന് ഹർജി ഈ മാസം 26 ലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.