തിരുവനന്തപുരം: വീണ വിജയനെതിരെ എസ്എഫ്ഐഒ നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ രോഷാകുലനായി മുഖ്യമന്ത്രി. അന്വേഷണം നടക്കുന്നുണ്ടല്ലോ അത് നടക്കട്ടെ അത് കഴിഞ്ഞാൽ വിവരം ലഭിക്കുമല്ലോ അപ്പോൾ നിങ്ങൾക്ക് എല്ലാം മനസ്സിലാകുമല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചപ്പോൾ നിങ്ങൾക്ക് ചെവി കേൾക്കുന്നില്ലേ എന്നും അദ്ദേഹം സ്വരം കടുപ്പിച്ചു(SFIO enquiry).
കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലന്ന് പിണറായി വിജയൻ. ബിജെപിയും എൽഡിഎഫും തമ്മിലാണ് കേരളത്തിൽ മത്സരമെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍റെ പ്രസ്‌താവനയാണ് മുഖ്യമന്ത്രി തള്ളിയത്. മത്സരത്തിൽ എൽഡിഎഫിനും മികച്ച വിജയം ഉണ്ടാവുകയും ബിജെപി പിന്തള്ളപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു(CM ).
പത്മജ വേണു ഗോപാലിന്‍റെ ബിജെപി പ്രവേശനത്തിൽ തന്‍റെ പേരുകൂടി പരാമർശിച്ച പ്രതിപക്ഷ നേതാവിന്‍റെ നിലപാട് നന്നായെന്നും എന്താണ് സംഭവിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സ്വന്തം പാർട്ടിയിൽ നടക്കുന്ന കാര്യത്തിന്‍റെ ഉത്തരവാദിത്തം മറ്റാരെയെങ്കിലും ഏൽപ്പിക്കുന്നത് സ്വന്തം പാർട്ടിയിലുള്ളവർ എങ്ങനെ കാണും എന്നെങ്കിലും ചിന്തിക്കണം എന്നും അദ്ദേഹം പറഞ്ഞു(veena vijayan).
Also Read:ധാതുമണല്‍ ഖനനം; സ്വകാര്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്; മാര്‍ച്ച് 27ന് വീണ്ടും പരിഗണിക്കും