കോഴിക്കോട്: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സംഘടിച്ചു നിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ പറഞ്ഞ വനിത എ എസ് ഐയെക്കൊണ്ട് എസ്എഫ്ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തിൽ അന്വേഷണം. സ്‌പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സംഘടിച്ചു നിന്ന വിദ്യാര്‍ഥികളോട് പിങ്ക് പൊലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ സ്ഥലം വിട്ട വിദ്യാർഥികൾ എസ്എഫ്ഐ പ്രാദേശിക നേതാവുമായി മടങ്ങി വന്നു. പിന്നീട് വനിതാ എ എസ് ഐ ജമീലയെക്കൊണ്ട് നിർബന്ധപൂർവ്വം മാപ്പ് പറയിക്കുകയായിരുന്നു.
അതേസമയം, സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് കുട്ടികളോട് മാപ്പ് പറഞ്ഞത് എന്ന് എഎസ്ഐ വിശദീകരിച്ചു. ചെറിയ കുട്ടികളായതിനാൽ തനിക്ക് പരാതി ഇല്ലെന്നും അവർ പറഞ്ഞു.
Also Read: അബ്‌ദുൽ റഹീമിന്‍റെ മോചനത്തിൽ ഇന്ന് ഉത്തരവ് ഇറങ്ങിയേക്കും; പ്രതീക്ഷയോടെ കുടുംബം