ETV Bharat / state

യുവ നടിയുടെ ലൈംഗികാരോപണം: അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് സിദ്ദിഖ് - Actor Siddique Resignation - ACTOR SIDDIQUE RESIGNATION

സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നടന്‍ മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചു.

ACTOR SIDDIQUE  നടന്‍ സിദ്ദിഖ്  ASSOCIATION MALAYALAM MOVIE ARTISTS  AMMA GENERAL SECRETARY RESIGNS
Actor Siddique (ETV Bharat)
author img

By PTI

Published : Aug 25, 2024, 9:29 AM IST

Updated : Aug 25, 2024, 2:50 PM IST

എറണാകുളം : യുവ നടിയുടെ ലൈംഗികാരോപണത്തെ തുടര്‍ന്ന് താരസംഘടനയായ അമ്മ (A.M.M.A) ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നടൻ സിദ്ദിഖ് രാജിവച്ചു. സംഘടന പ്രസിഡന്‍റ് മോഹൻലാലിന് താരം രാജിക്കത്ത് കൈമാറി. നടി ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സിദ്ദിഖ് സ്വമേധയ രാജിവക്കുകയായിരുന്നു.

ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ പദവിയില്‍ ഇരിക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് തോന്നി. അതിനാല്‍ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവക്കുന്നു എന്ന് സിദ്ദിഖ് അറിയിച്ചു. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിശദീകരണം പിന്നീട് നല്‍കാമെന്നും നടന്‍ അറിയിച്ചു. നിലവില്‍ സിനിമ ഷൂട്ടിങ്ങിന്‍റെ ഭാഗമായി സിദ്ദിഖ് ഊട്ടിയിലാണുളളത്.

ഇന്നലെയാണ് താരത്തിനെതിരെ ലൈംഗിക ആരോപണവുമായി യുവ നടി രംഗത്തുവന്നത്. നടിക്ക് 21 വയസുളളപ്പോള്‍ സിനിമ ചർച്ചയ്‌ക്ക് എന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലൈംഗികമായി ആക്രമിക്കുകയായിരുന്നു എന്നാണ് നടി പറഞ്ഞത്. സംഭവം വലിയ രീതിയിലുളള മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും നടി പറഞ്ഞിരുന്നു.

Read More: 'പുറത്ത് കാണുന്നതല്ല അയാളുടെ യഥാര്‍ഥ മുഖം' സിദ്ദിഖിനെതിരെ ആരോപണവുമായി നടി

Last Updated : Aug 25, 2024, 2:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.