ETV Bharat / state

ഏഴ് വയസുകാരനെ മർദിച്ചകേസില്‍ അമ്മയും രണ്ടാനച്‌ഛനും റിമാൻഡിൽ - CHILD ABUSE IN ATTUKAL - CHILD ABUSE IN ATTUKAL

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മർദിച്ച രണ്ടാനച്‌ഛനെയും അമ്മയെയും കോടതി റിമാൻഡ് ചെയ്‌തു. ഇന്നലെയാണ് ഇരുവരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ജുവനൈൽ ജസ്‌റ്റിസ് നിയമപ്രകാരമാണ് അറസ്‌റ്റ്.

CHILD ABUSE  MOTHER AND STEPFATHER IN REMAND  തിരുവനന്തപുരം  POLICE CASE
ഏഴ് വയസ്സുകാരനെ മർദ്ദിച്ചു, അമ്മയും രണ്ടാനച്‌ഛനും റിമാൻഡിൽ
author img

By ETV Bharat Kerala Team

Published : Apr 20, 2024, 12:44 PM IST

തിരുവനന്തപുരം: ആറ്റുകാലിൽ ഏഴ് വയസുകാരന് ക്രൂരമർദനമേറ്റ സംഭവത്തിൽ രണ്ടാനച്‌ഛനെയും അമ്മയെയും റിമാൻഡ് ചെയ്‌തു. കേസിൽ രണ്ടാനച്‌ഛൻ അനു ഒന്നാം പ്രതിയും അമ്മ അഞ്ജന (27) രണ്ടാം പ്രതിയുമാണ്. കേസുമായി ബന്ധപ്പെട്ട് ഇന്നലെയാണ് (ഏപ്രിൽ 19) ഇരുവരെയും ഫോർട്ട് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ജുവനൈൽ ജസ്‌റ്റിസ് നിയമപ്രകാരമാണ് ഇരുവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയത്. പ്രതികൾക്കെതിരെ വധശ്രമം, മാരകായുധം കൊണ്ട് മുറിവേൽപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മർദനത്തിനിരയായ കുട്ടിയെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി. ശേഷം കുട്ടിയെ പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.

അതേസമയം, കുട്ടിയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചാൽ തന്നെയും ഭർത്താവും മർദിക്കും എന്ന ഭയത്താലാണ് എതിർക്കാതിരുന്നത് എന്നാണ് അഞ്ജന പൊലീസിന് മൊഴി നൽകിയത്. എന്നാൽ, രണ്ടാനച്‌ഛൻ മർദിക്കുമ്പോൾ അമ്മ കൈ കെട്ടി നോക്കി നിൽക്കുകയായിരുന്നു ചെയ്‌തതെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. കുട്ടിയെ പച്ച മുളക് തീറ്റിച്ചുവെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നും പരാതിയിൽ പറയുന്നു.

നോട്ടെഴുതാന്‍ വൈകിയതിനും ചിരിച്ചതിനും പോലും രണ്ടാനച്‌ഛന്‍ മര്‍ദിച്ചു എന്നും പരാതിയില്‍ പറയുന്നു. പ്രതിയുടെ വീട്ടുകാരാണ് കുട്ടിയെ പൊലീസിന് മുന്നിലെത്തിച്ചത്. കുട്ടിയുടെ അമ്മയ്ക്ക് പനിയായിരുന്നതിനാല്‍ പ്രതിയുടെ വീട്ടിലാക്കിയപ്പോഴാണ് വീട്ടുകാരും മര്‍ദനത്തിന്‍റെ വിവരമറിയുന്നത്. കുട്ടിയുടെ ദേഹമാസകലം പരിക്കേറ്റതിന്‍റെ പാടുകളുണ്ട്.

ക്രൂര മര്‍ദനത്തിന്‍റെ വിവരങ്ങള്‍ കുട്ടി വിശദീകരിക്കുന്ന വീഡിയോയും വീട്ടുകാര്‍ പകര്‍ത്തിയിരുന്നു. ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് രണ്ടാനച്‌ഛന്‍ അനുവിനെയും ഭാര്യ അഞ്ജനയെയും ചോദ്യം ചെയ്‌ത് വരികയാണ്. അഞ്ജനയുടെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചതിന് പിന്നാലെ ഒന്നര വര്‍ഷമായി ഇവര്‍ ബന്ധു കൂടിയായ അനുവിനോടൊപ്പമാണ് താമസം.

ALSO READ : 10 വയസുകാരനെ പീഡിപ്പിച്ചു; അത്തർ കച്ചവടക്കാരൻ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.