ETV Bharat / state

ജാര്‍ഖണ്ഡില്‍ ബസ് മറിഞ്ഞ് ഏഴ് മരണം

കൊല്‍ക്കത്തയില്‍ നിന്ന് പാറ്റ്‌നയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ അമ്പതോളം യാത്രക്കാര്‍.

BUS ACCIDENT  7DEATH IN JHARKHAND ACCIDENT  bus overturns in Jharkhand  Seven killed in bus accident
Seven killed, many injured after bus overturns in Jharkhand (ETV Bharat)
author img

By PTI

Published : 4 hours ago

Updated : 1 hours ago

ഹസാരിബാഗ്‌(ജാര്‍ഖണ്ഡ്): ജാര്‍ഖണ്ഡില്‍ ബസ് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാറ്റ്നയിലേക്ക് പോകുകയായിരുന്ന ബസാണ് ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ വച്ച് അപകടത്തില്‍ പെട്ടത്.

ഗോര്‍ഹാര്‍ പൊലീസ് സ്റ്റേഷന് സമീപം വച്ചാണ് അപകടമുണ്ടായത്. ജില്ലാ ആസ്ഥാനത്ത് നിന്ന് അന്‍പത് കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം. ഒരു വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതുവരെ ഏഴുപേരുടെ മരണം സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ ബസില്‍ അകപ്പെട്ടിരിക്കാമെന്നും ഹസാരിബാഗ് എസ്‌ പി അരവിന്ദ് കുമാര്‍ സിങ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.

ബസില്‍ അന്‍പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് പാറ്റ്‌നയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.

Also Read: വയനാട്ടില്‍ ശബരിമല തീര്‍ഥാടകരുടെ ബസ്‌ മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

Last Updated : 1 hours ago
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.