ETV Bharat / state

ജൂലിയസ് നികിതാസ് കാറോടിച്ചുകയറ്റിയത് അബദ്ധത്തില്‍, കേസെടുക്കേണ്ടതില്ലെന്ന് കസബ പൊലീസ് ; ഇടപെട്ട് ഗോവ രാജ്‌ഭവന്‍

author img

By ETV Bharat Kerala Team

Published : Feb 7, 2024, 1:19 PM IST

ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് സിപിഎം നേതാവ് പി മോഹനന്‍റെ മകന്‍ ജൂലിയസ് നികിതാസ് കാറോടിച്ച് കയറ്റിയത്. യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും പിഴചുമത്തി വിട്ടയയ്‌ക്കുകയായിരുന്നു.

security breach of Goa governor  Julius Nikitas  കോഴിക്കോട്  ജൂലിയസ് നികിതാസ്  ഗോവ ഗവര്‍ണര്‍ സുരക്ഷ വീഴ്‌ച
security-breach-of-goa-governor-ps-sreedharan-pillai-kozhikode

കോഴിക്കോട് : ഗോവ ഗവര്‍ണറുടെ വാഹന വ്യൂഹത്തിലേക്ക് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്‍റെ മകന്‍ ജൂലിയസ് നികിതാസ് സ്വകാര്യ കാര്‍ ഓടിച്ചുകയറ്റിയ സംഭവത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് കസബ പൊലീസ് (P Mohanan's son Julius Nikitas). ജൂലിയസ് നികിതാസ് ഗവര്‍ണറുടെ വാഹന വ്യൂഹത്തിലേക്ക് കാറോടിച്ചുകയറ്റിയത് അബദ്ധത്തിലാണെന്ന് പൊലീസ് പറയുന്നു. അബദ്ധം ബോധ്യപ്പെട്ടതിനാലാണ് യുവാവിനെതിരെ പിഴ മാത്രം ചുമത്തി വിട്ടയച്ചത്.

ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതിനിടെ സംഭവത്തിന്‍റെ നിജസ്ഥിതി തേടി ഗോവ രാജ്ഭവന്‍ ഇന്ന് ചീഫ് സെക്രട്ടറിക്ക് കത്തയക്കും. ഇതിന്‍റെ ഗൗരവം മനസിലാക്കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.

ഞായറാഴ്‌ച രാത്രി 7.50ന് മാറാട് സ്വകാര്യ ചടങ്ങ് കഴിഞ്ഞ് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള കോഴിക്കോട്ടെ വസതിയിലേക്ക് വരുമ്പോൾ മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജങ്‌ഷനിലാണ് സംഭവം (Goa governor PS Sreedharan Pillai). ഗവർണറുടെ വാഹനം കടന്നുപോയ ഉടനെ അതിന് പിന്നിലേക്കാണ് കാർ കയറിയത്. ഉടനെ സുരക്ഷാവാഹനം നിർത്തി പൊലീസുകാർ തടഞ്ഞു.

തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥരും യുവാവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. കാർ പിറകോട്ട് എടുക്കാൻ വിസമ്മതിച്ച യുവാവ് വീണ്ടും യാത്ര തുടരാൻ ശ്രമിച്ചു. പിന്നാലെ നികിതാസിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും ജില്ല സെക്രട്ടറിയുടെ മകനാണെന്ന് അറിഞ്ഞതോടെ കേസെടുത്തില്ല.

Also Read: ഗോവ ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് കാറോടിച്ച് കയറ്റി; സിപിഎം ജില്ല സെക്രട്ടറിയുടെ മകനെതിരെ കേസെടുക്കാതെ പൊലീസ്

1000 രൂപ പിഴ അടപ്പിച്ച് വിട്ടയച്ചു. സംഭവത്തിന് പിന്നാലെ ഗവർണറുടെ ഓഫിസ് ഇടപെട്ടതോടെയാണ് പൊലീസ് വെട്ടിലായത്. ഇസഡ് സുരക്ഷ കാറ്റഗറിയിൽ യാത്ര ചെയ്യുമ്പോഴാണ് നിയമലംഘനം നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.