ETV Bharat / state

വിസി നിയമനം : പ്രതിനിധിയെ നല്‍കേണ്ടെന്ന് സാങ്കേതിക സര്‍വകലാശാല ബോര്‍ഡ് ഓഫ് ​ഗവര്‍ണേഴ്‌സ്‌ - സര്‍വകലാശാല പ്രതിനിധി

വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സംസ്ഥാനത്തെ 7 സർവകലാശാലകൾക്കാണ് പ്രതിനിധിയെ നൽകണമെന്ന് അറിയിച്ച് കത്ത് നൽകിയത്

Technical University  APPOINTMENT OF VICE CHANCELLOR  വൈസ് ചാന്‍സലര്‍ നിയമനം  സര്‍വകലാശാല പ്രതിനിധി  സാങ്കേതിക സര്‍വകലാശാല
Technical University Board of Governors
author img

By ETV Bharat Kerala Team

Published : Feb 26, 2024, 3:11 PM IST

തിരുവനന്തപുരം : വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നല്‍കേണ്ടെന്ന് തീരുമാനിച്ച് സാങ്കേതിക സര്‍വകലാശാല ബോര്‍ഡ് ഓഫ് ​ഗവര്‍ണേഴ്‌സ്‌ (Technical University Board of Governors) യോ​ഗം പ്രമേയം പാസ്സാക്കി.

സംസ്ഥാനത്തെ 7 സർവകലാശാലകൾക്കാണ് സെർച്ച്‌ കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകണമെന്ന് അറിയിച്ച് കത്ത് നൽകിയത്. ഇതിൽ കാർഷിക സർവകലാശാലയും കേരള സർവകലാശാലയും പ്രതിനിധിയെ നൽകില്ല എന്ന തീരുമാനമെടുത്തിരുന്നു. കുസാറ്റ് സർവകലാശാല മാത്രമാണ് പ്രതിനിധിയെ നൽകാൻ തീരുമാനിച്ചത്.

താത്കാലിക വിസിമാരുള്ള കണ്ണൂർ, എംജി, കുസാറ്റ്, കെടിയു, കേരള, കാർഷിക, മലയാളം സർവകലാശാലകൾക്കാണ് ചാൻസലർ കത്ത് നൽകിയത്. പ്രതിനിധിയെ നൽകിയില്ലെങ്കിൽ ഹൈക്കോടതി നിർദേശ പ്രകാരം ചാൻസലർ സ്വന്തം നിലയിൽ സെർച്ച്‌ കമ്മിറ്റി രൂപീകരിച്ച് വിസിമാരെ നിയമിച്ചേക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.