ETV Bharat / state

പുറക്കാട് തീരത്ത് കടൽ ഉൾവലിഞ്ഞു: വള്ളങ്ങൾ ചെളിയിൽ താഴ്ന്നു... കടല്‍ ഉൾവലിഞ്ഞത് രണ്ട് കിലോമീറ്ററോളം

author img

By ETV Bharat Kerala Team

Published : Mar 19, 2024, 2:55 PM IST

പുറക്കാട് തീരത്ത് 25 മീറ്ററോളം ചെളി രൂപപ്പെട്ടിരിക്കുകയാണ്. ചെളി രൂപപ്പെട്ടതിനാൽ തിരമാലയില്ലാതെ ശാന്തമായി കിടക്കുകയാണ് തീരം.

Sea recedes in Alappuzha  Alappuzha news  Purakkad beach  Purakkad local news
Sea Recedes in Alappuzha Purakkad Beach: Boats Stuck in Mud

പുറക്കാട് തീരത്ത് 2 കിലോ മീറ്ററോളം കടൽ ഉൾവലിഞ്ഞു

ആലപ്പുഴ: പുറക്കാട് തീരം മുതൽ പഴയങ്ങാടി വരെ കടൽ ഉൾവലിഞ്ഞു. ഇന്ന് പുലർച്ചെ മുതലാണ് സംഭവം. ഇതോടെ നിരവധി വള്ളങ്ങൾ ചെളിയിൽ താഴ്ന്നു.

പുറക്കാട് മുതൽ തെക്ക് വടക്ക് ഭാഗങ്ങളിലായി 2 കിലോ മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. ഈ ഭാഗങ്ങളിലെ തീരത്ത് 25 മീറ്ററോളം ചെളി രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ തീരത്ത് വെച്ചിരുന്ന നിരവധി വള്ളങ്ങൾ ചെളിയിൽ താഴ്‌ന്നു.

ചാകര പ്രദേശമായ ഇവിടെ ചെളി കട്ടപിടിച്ചു കിടക്കുകയാണ്. ചെളി രൂപപ്പെട്ടതിനാൽ തിരമാലയില്ലാതെ ശാന്തമായി കിടക്കുകയാണ് തീരം. തീരത്ത് ചെളി രൂപപ്പെട്ടതറിഞ്ഞ് ചില വള്ളങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. എന്നാൽ മാറ്റാൻ കഴിയാതിരുന്ന വള്ളങ്ങൾ ചെളിയിൽ പുതഞ്ഞു.

കടൽ ഉൾവലിഞ്ഞതിന്‍റെ കാരണം വ്യക്തമല്ല. അതേസമയം ആശങ്കപ്പെടാനില്ലെന്നും, വേലിയേറ്റത്തിൻ്റെ ഭാഗമായി വർഷത്തിലൊരിക്കൽ ഇത്തരത്തിലുള്ള പ്രതിഭാസം ഉണ്ടാകാറുണ്ടെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറഞ്ഞു. 2 ദിവസം കഴിയുമ്പോൾ തീരം പൂർവ സ്ഥിതിയിലാകുമെന്നും ഇവർ പറഞ്ഞു.

എന്നാൽ പ്രകൃതിയുടെ മാറ്റത്തിൻ്റെ തുടക്കമാകാം ഇതെന്നും സൂചനയുണ്ട്. കടൽ ഉൾവലിയുന്നത് പിന്നീട് കടൽ ഇരച്ചു കയറുന്നതിനും കാരണമാകാമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എ എസ് സുദർശനൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.