തൃശൂർ: മാള പള്ളിക്ക് സമീപം വിദ്യാർഥിക്ക് മർദനം. സ്‌കൂട്ടറിന് കുറുകെ സൈക്കിൾ വട്ടംവെച്ചു എന്നാരോപിച്ചാണ് സ്‌കൂട്ടർ യാത്രികൻ വിദ്യാർഥിയെ മർദിച്ചത്. ഇന്നലെ (ഒക്‌ടോബർ 21) വൈകിട്ട് 5:45നാണ് സംഭവം. ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.
റോങ്ങ് സൈഡ് വന്ന സ്‌കൂട്ടർ യാത്രികൻ പെട്ടെന്ന് ബ്രേക്ക് പിടിച്ച് വീഴുകയായിരുന്നു. സ്‌കൂട്ടറിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. വീണതിൽ പ്രകോപിതനായാണ് യാത്രക്കാരൻ വിദ്യാർഥിയെ മർദിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവമറിഞ്ഞ് നാട്ടുകാർ ഇടപെടുകയും വിദ്യാർഥിയെ കൂടുതൽ മർദനത്തിൽ നിന്നും രക്ഷിക്കുകയുമായിരുന്നു. നാട്ടുകാർ ഇടപെട്ട് സംഭവം ഒത്തുതീർപ്പാക്കി.