ETV Bharat / state

ഇടിച്ചിട്ട സ്‌കൂട്ടറുമായി ടോറസ് ലോറി ഓടിയത് എട്ട് കിലോമീറ്റർ; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക് - SCOOTER AND LORRY ACCIDENT - SCOOTER AND LORRY ACCIDENT

കോട്ടയം പാലാ ബൈപ്പാസിൽ ലോറി സ്‌കൂട്ടറിലിടിച്ചു. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. അപകടശേഷം നിർത്താതെ പോയ ലോറി മരങ്ങാട്ടുപിള്ളിക്ക് സമീപം പോസ്‌റ്റിലാണ് ഇടിച്ചുനിന്നത്.

ACCIDENT IN KOTTAYAM  LORRY ACCIDENT  ACCIDENT KERALA  കോട്ടയത്ത് വാഹനാപകടം
From left Lorry hit on electric post, scooter (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 24, 2024, 4:01 PM IST

കോട്ടയം: ഇടിച്ചിട്ട സ്‌കൂട്ടറുമായി ടോറസ് ലോറി ഓടിയത് എട്ട് കിലോമീറ്റർ. അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. മേവട സ്വദേശികളായ അലൻ കുര്യൻ (26 ), നോബി (25) എന്നിവർക്കാണ് പരിക്കേറ്റത്. ലോറിക്കടിയിൽ കുടുങ്ങിയ സ്‌കൂട്ടറുമായി നിർത്താതെ പോയ ലോറി മരങ്ങാട്ടുപിള്ളയ്ക്ക് സമീപമാണ് ഇടിച്ചു നിന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തിങ്കളാഴ്‌ച (സെപ്‌റ്റംബർ 23) അർധരാത്രിയാണ് സംഭവം. പാലാ ബൈപ്പാസിലൂടെ പോകുകയായിരുന്ന ലോറി റോഡരികിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാക്കളുടെയും സ്‌കൂട്ടറിൻ്റെയും മേൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഇവരെ പിന്നീട് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

കോട്ടയത്ത് ലോറി സ്‌കൂട്ടറിലിടിച്ച് അപകടം (ETV Bharat)

അപകടത്തിന് ശേഷം ലോറി എറണാകുളം ഭാഗത്തേയ്ക്ക്‌ നിർത്താതെ പോയി. സ്‌കൂട്ടർ ലോറിക്ക് അടിയിൽ കുരുങ്ങിയ നിലയിലായിരുന്നു. പിന്നീട് മരങ്ങാട്ടുപിള്ളി ഇല്ലിക്കൽ താഴെ വളവിന് സമീപം ലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി നിർത്തുകയായിരുന്നു. ഇതോടെ ലോറി ഡ്രൈവർ ഇറങ്ങിയോടി.

ലോറിയിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. ലോറിയിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായാണ് സംശയം.

Also Read: കാര്‍ ക്രാഷ്‌ ബാരിയറിലിടിച്ചു; തമിഴ്‌നാട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം, അപകടം എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങവേ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.