ETV Bharat / state

വന്യമൃഗ ശല്യം തടയാൻ ശാസ്‌ത്രീയമായ പ്രതിവിധികൾ സ്വീകരിച്ച് പെരിയാർ ടൈഗർ റിസർവിലെ ജീവനക്കാർ - ഇടുക്കി

വന്യമൃഗ ശല്യം തടയാൻ ശാസ്‌ത്രീയമായ പ്രതിവിധികൾ സ്വീകരിച്ച് വനംവകുപ്പ് ജീവനക്കാർ. ആഴമേറിയ ട്രെഞ്ചുകൾ ഒരുക്കിയാണ് കാട്ടാനകളിൽ നിന്ന് ജനവാസ മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നത്.

വന്യമൃഗ ശല്യം തടയാൻ ശാസ്‌ത്രീയമായ പ്രതിവിധികൾ സ്വീകരിച്ച് പെരിയാർ ടൈഗർ റിസർവിലെ ജീവനക്കാർ
Wild Animal Attack forest department പെരിയാർ ടൈഗർ റിസർവ് ഇടുക്കി Adopt Scientific Measures
author img

By ETV Bharat Kerala Team

Published : Feb 27, 2024, 4:27 PM IST

വന്യമൃഗ ശല്യം തടയാൻ ശാസ്‌ത്രീയമായ പ്രതിവിധികൾ സ്വീകരിച്ച് പെരിയാർ ടൈഗർ റിസർവിലെ ജീവനക്കാർ

ഇടുക്കി : സംസ്ഥാനമാകെ വന്യജീവികൾ കാടിറങ്ങുന്നത് നിത്യ സംഭവമാകുന്നു. ഇതിനെതിരെ ശാസ്‌ത്രീയമായ പ്രതിവിധികൾ സ്വീകരിച്ച് നാട്ടുകാർക്ക് സംരക്ഷണമൊരുക്കി പെരിയാർ ടൈഗർ റിസർവിലെ ജീവനക്കാർ. ആഴമേറിയ ട്രെഞ്ചുകൾ ഒരുക്കിയാണ് കാട്ടാനകളിൽ നിന്ന് വനം വകുപ്പ് ജനവാസ മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നത്.

ആയിരക്കണക്കിന് സഞ്ചാരികൾ ദിവസവുമെത്തുന്ന തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിന് അടുത്ത് കൂടെയാണ് കാട്ടാനക്കൂട്ടത്തിന്‍റെ സഞ്ചാരം. ആനക്കൂട്ടം ജനവാസ മേഖലയിലിറങ്ങാതിരിക്കാൻ ജാഗ്രത പാലിച്ച് വനപാലകർ.

കുമളി പട്ടണം ഉൾപ്പടെ തിരക്കേറിയ നിരവധി മേഖലകളും തൊട്ടരികിലുണ്ട്. അതിനാൽ വ്യാപകമായി ട്രെഞ്ചുകൾ നിർമിച്ച് കാട്ടാന ശല്യം ഏതാണ്ട് നിയന്ത്രിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 30 മീറ്റർ വീതി 30 മീറ്റർ ആഴം ഇങ്ങനെ കൃത്യവും ശാസ്‌ത്രീയവുമായ അളവുകൾ പാലിച്ചാണ് ട്രെഞ്ചുകളുടെ നിർമ്മാണം. വൈദ്യുത വേലികളും മറ്റ് ഫെൻസിങ്ങ് സംവിധാനങ്ങളും സ്ഥാപിക്കുന്നതിലും ചിലവ് കുറവാണ് ട്രെഞ്ചുകൾ സ്ഥാപിക്കുന്നതിനെന്നും അധികൃതർ പറഞ്ഞു.

പുലി, കരടി, കടുവ തുടങ്ങിയ മൃഗങ്ങൾക്ക് ട്രെഞ്ചുകൾ ഫലപ്രദമല്ല അതിനാൽ വനത്തിനുള്ളിൽ പോലും വാച്ചർമാരെ നിയമിച്ചു. മാത്രമല്ല ക്യാമറ സ്ഥാപിച്ചും നിരീക്ഷണം ഉറപ്പാക്കുന്നുണ്ട്. വനവും വന്യമൃഗങ്ങൾക്കുമൊപ്പം വനാതിർത്തിയിൽ താമസിക്കുന്ന മനുഷ്യരുടെ സംരക്ഷണം ഉറപ്പാക്കാൻ കൂടുതൽ മാർഗങ്ങൾ ക്രമീകരിച്ചു വരികയാണ് പെരിയാർ ടൈഗർ റീസർവ് അധികൃതർ അറിയിച്ചു.

ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ കാട്ടാന ശല്യം അതി രൂക്ഷം : ഇടുക്കി ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ കാട്ടാന ശല്യം അതി രൂക്ഷം. മാസങ്ങളായി കാട്ടാന കൂട്ടങ്ങളും ഒറ്റയാന്‍മാരും മേഖലയില്‍ തമ്പടിക്കുകയാണ്. പകല്‍ സമയങ്ങളില്‍ പോലും കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.

കുടിയേറ്റ കാലത്ത് പോലും ഇല്ലാത്ത വിധം രൂക്ഷമായിരിക്കുകയാണ് ബിഎല്‍ റാമിലെ(BLRam) കാട്ടാന ശല്യം. എല്ലാ ദിവസവും മേഖലയില്‍ കാട്ടാനയുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏക്കറ് കണക്കിന് ഭൂമിയിലെ കൃഷി, ആനയുടെ ആക്രമണത്തില്‍ നശിച്ചു. ലക്ഷകണക്കിന് രൂപയുടെ നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് നാട്ടുകാർ കൂട്ടിച്ചേർത്തു. ബിഎല്‍ റാമിലേക്ക് എത്തിയിരുന്നത് ചക്കക്കൊമ്പന്‍ എന്ന ഒറ്റയാന്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ മൊട്ടവാലനും മേഖലയില്‍ സ്ഥിരം സാന്നിധ്യമാണ്. മതികെട്ടാനില്‍ നിന്ന് ഇറങ്ങുന്ന കാട്ടാന കൂട്ടങ്ങളും രാത്രിയും പകലും ഏലത്തോട്ടങ്ങളില്‍ തമ്പടിയ്ക്കുകയാണ്.

കാര്‍ഷിക മേഖല വിട്ട്, ചിന്നക്കനാലിലെ പുല്‍മേടുകളിലേയ്ക്ക് ആനകള്‍ മാറുന്നില്ല. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ്, കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന കര്‍ഷകന്‍ കാട്ടാന ആക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രഭാത സവാരിയ്ക്കിറങ്ങിയ സ്ത്രീകള്‍ക്ക് നേരെ, ആന പാഞ്ഞടുക്കുകയും ചെയ്‌തു. കുട്ടികളെ സ്‌കൂളില്‍ അയച്ചിട്ട്, ഭയത്തോടെയാണ് വീട്ടുകാര്‍ കാത്തിരിയ്ക്കുന്നത്. കൃഷിയിടങ്ങളിലും റോഡിലുമെല്ലാം ഏത് നിമിഷവും കാട്ടാനകള്‍ എത്തും. ഒറ്റയാന്‍മാര്‍ക്ക് പുറമെ, കുട്ടിയാനകള്‍ ഉള്‍പ്പെടുന്ന വിവിധ കാട്ടാന കൂട്ടങ്ങളും വന്‍ ഭീഷണിയാണുയര്‍ത്തുന്നത്.

ALSO READ : മൂന്നാറില്‍ വീണ്ടും പടയപ്പ ; ലോറി തടഞ്ഞിട്ടത് ഒരു മണിക്കൂറോളം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.