ETV Bharat / state

ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കല്‍; കേസ് സുപ്രീം കോടതി വിധി പറയാന്‍ മാറ്റി - Devikulam election Case - DEVIKULAM ELECTION CASE

പട്ടികജാതി സമുദായത്തിന് സംവരണം ചെയ്‌ത ദേവികുളം സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്ന് കാട്ടി കോൺഗ്രസ് നേതാവ് ഡി കുമാർ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറയുക.

DEVIKULAM MLA A RAJA  A RAJA CPM DEVIKULAM  ദേവികുളം എംഎൽഎ എ രാജ  ദേവികുളം തെരഞ്ഞെടുപ്പ് കേസ്
SC Reserves Judgement On A Raja's Plea (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 26, 2024, 8:34 PM IST

ന്യൂഡൽഹി: ദേവികുളം എംഎല്‍എ എ.രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. പട്ടികജാതി (എസ്‌സി) സമുദായത്തിന് സംവരണം ചെയ്‌ത ദേവികുളം സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്ന് കാട്ടി കോൺഗ്രസ് നേതാവ് ഡി കുമാർ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വാദം പൂര്‍ത്തിയാക്കിയത്. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ സ്ഥാനാര്‍ഥിയാണ് ഡി കുമാർ.

ജസ്‌റ്റിസുമാരായ അഭയ് എസ് ഓക്ക, അഹ്‌സനുദ്ദീൻ അമാനുള്ള, അഗസ്‌റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. 2023 മാർച്ച് 20-ന് ആണ് കേരള ഹൈക്കോടതി രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത്.

താന്‍ ഹിന്ദു പറയൻ സമുദായത്തിൽ പെട്ടയാളാണെന്നും ദേവികുളം തഹസിൽദാർ നൽകിയ ജാതി സർട്ടിഫിക്കറ്റ് ഇത് തെളിയിക്കുന്നുവെന്നും രാജ കോടതിയില്‍ വാദിച്ചു. കുമാർ സമർപ്പിച്ച നാമനിർദ്ദേശ പത്രികയോടുള്ള എതിർപ്പ് റിട്ടേണിങ് ഓഫീസർ നിരസിച്ചതണെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.

തന്‍റെ മാതാപിതാക്കൾ ക്രിസ്‌തുമതം സ്വീകരിച്ചിട്ടില്ലെന്നും താൻ മാമോദീസ സ്വീകരിച്ചിട്ടില്ലെന്നും ഭാര്യ ഹിന്ദുവായിരുന്നുവെന്നും ഹിന്ദു ആചാര പ്രകാരാണ് തന്‍റെ വിവാഹം നടന്നതെന്നും എ രാജ കോടതിയില്‍ പറയുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

രാജ ക്രിസ്‌ത്യാനി ആണെന്നും മലയോര ജില്ലയിലെ ഒരു സിഎസ്ഐ പള്ളിയിൽ വെച്ച് മാമോദീസ സ്വീകരിച്ചെന്നും പട്ടികജാതി വിഭാഗത്തിൽ പെട്ടയാളാണെന്ന് തെളിയിക്കാൻ വ്യാജ സർട്ടിഫിക്കറ്റാണ് നൽകിയെന്നുമായിരുന്നു കുമാർ ഹർജിയിൽ ആരോപിച്ചത്.

കുമാറിന്‍റെ വാദങ്ങളോട് യോജിച്ച കേരള ഹൈക്കോടതി, വിവാഹത്തെക്കുറിച്ചും ചടങ്ങിനെക്കുറിച്ചും രാജ നല്‍കിയ മറുപടിയിലെ ഒഴിഞ്ഞുമാറൽ സത്യം മറച്ചുവെക്കാൻ അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ ബോധപൂർവമായ ശ്രമം ആണെന്ന് നിരീക്ഷിച്ചു. അദ്ദേഹവും ഭാര്യയും ധരിച്ച വസ്‌ത്രം ക്രിസ്‌ത്യൻ വിവാഹത്തിന്‍റെ സൂചനയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കോടതി മുമ്പാകെ സമർപ്പിച്ച എല്ലാ രേഖകളും രാജ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് വളരെ മുമ്പ് തന്നെ ക്രിസ്‌തുമതം സ്വീകരിക്കുകയും ചെയ്‌തെന്ന് തെളിയിക്കുന്നതാണെന്നും കോടതി പറഞ്ഞു. മതപരിവർത്തനത്തിന് ശേഷം രജയ്ക്ക് ഹിന്ദു മതത്തിൽ അംഗമാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും റിട്ടേണിങ് ഓഫീസർ അദ്ദേഹത്തിന്‍റെ നാമനിർദ്ദേശം തള്ളേണ്ടതായിരുന്നു എന്നും കോടതി പറഞ്ഞു.

Also Read: 'മുഖ്യമന്ത്രി ചതിച്ചു, സിപിഎമ്മിൽ അടിമത്തം' ഇടത് ബന്ധം അവസാനിപ്പിച്ച് അൻവർ; രാജിയില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.