ETV Bharat / state

മോഹന്‍ലാല്‍ അഭിനന്ദിച്ച മിടുമിടുക്കി; വരകളിലൂടെ വെല്ലുവിളികളെ അതിജീവിച്ച സന്ധ്യയുടെ കഥ - SANDHYA DRAWING - SANDHYA DRAWING

ശാരീരിക വെല്ലുവിളികളോട് പോരാടി നാടിന്‍റെ അഭിമാനമായി 16 കാരി

SANDHYA DRAWING  OVERCOME DISABILITY THROUGH DRAWING  PHYSICAL CHALLENGES  സന്ധ്യയുടെ ചിത്രം
SANDHYA DRAWING (Etv Bharat)
author img

By ETV Bharat Kerala Team

Published : May 28, 2024, 9:27 PM IST

- (ETV Bharat)

എറണാകുളം: തിരുവനന്തപുരത്തെ തിരുവല്ലത്ത് നിന്നും ഏകദേശം 7 കിലോമീറ്റർ സഞ്ചരിച്ചാൽ പുന്നത്തുറ എന്ന പ്രശാന്ത സുന്ദരമായ തീരദേശ ഭൂമികയിൽ എത്തിച്ചേരാം. മഴക്കാലത്ത് കാഴ്‌ച്ചയിൽ പുന്നത്തുറ അതി സുന്ദരമാണ്. ബാലസുബ്രഹ്മണ്യ ക്ഷേത്രവും കടൽ ഭിത്തിക്കും മുകളിലൂടെ എത്തിക്കയറുന്ന തിരമാലകളും ചെറു ജലാശയങ്ങളും മനം മയക്കും.

ഈ നാടിന് അഭിമാനിക്കാന്‍ വേറെയും കാര്യങ്ങളുണ്ട്. ശാരീരികവെല്ലുവിളികളോടെ വീല്‍ചെയറില്‍ തളയ്ക്കപ്പെട്ടിട്ടും വരകളുടെയും ചായങ്ങളുടെയും ലോകത്ത് പുതു ചരിത്രം എഴുതുകയാണ് ഈ നാട്ടുകാരി സന്ധ്യ.

പ്ലസ് വൺ വിദ്യാർഥിനിയാണ് സന്ധ്യ. അച്‌ഛൻ സന്തോഷ് കുമാർ, അമ്മ ലേഖ. സാമ്പത്തിക പരാധീനകൾക്കിടയിലും മകളുടെ സ്വപ്‌നങ്ങൾക്ക് അനുസരിച്ച് അവൾക്ക് ജീവിതം ഒരുക്കുകയാണ് മാതാപിതാക്കൾ. എസ്‌എസ്‌എല്‍സിക്ക് ഉന്നത വിജയം നേടി. +1 ന് കമ്പ്യൂട്ടർ സയൻസിന് ചേരണം എന്നാണ് സന്ധ്യയുടെ ആഗ്രഹം. സ്‌കൂളിലേക്ക് ആണെങ്കിലും മറ്റു ആവശ്യങ്ങൾക്കാണെങ്കിലും സന്ധ്യക്ക് പുറത്തു പോകണമെങ്കിൽ അച്‌ഛനോ മറ്റാരെങ്കിലുമോ 100 മീറ്ററോളം എടുത്തുകൊണ്ടു പോകണം.

വീട്ടിലേക്കുള്ള വഴിക്ക് ആവശ്യത്തിന് വീതിയില്ല. മാത്രമല്ല മഴപെയ്‌താൽ വെള്ളക്കെട്ടും.
വൈകല്യങ്ങളെ പൊരുതി തോൽപ്പിക്കുമാറ് ചെറുപ്രായത്തിൽ തന്നെ സന്ധ്യ വരച്ചു തുടങ്ങി. ആദ്യം പെൻസിൽ ഉപയോഗിച്ച് സ്‌കെച്ച് ചെയ്യുകയായിരുന്നു. വര കുഞ്ഞു കയ്യിൽ വഴങ്ങിയതോടെ ചായങ്ങളുടെ ലോകത്തേക്ക് കൂട്ടുകൂടി. വരച്ചുതീർത്ത മോഹൻലാലിന്‍റെയും മാധ്യമപ്രവർത്തകനായ ശ്രീകണ്‌ഠൻ നായരുടെയും ചിത്രങ്ങൾ സന്ധ്യ ഇടിവി ഭാരതിന് വേണ്ടി കാട്ടിത്തന്നു.

ഒപ്പം ഒന്നാന്തരം ഒരു പെയിന്‍റിങ്ങും വരച്ചുകാട്ടി. മോഹൻലാലിന്‍റെ ചിത്രം വരച്ചു പൂര്‍ത്തിയാക്കിയതിന് ശേഷം ചിത്രം അദ്ദേഹത്തിന്‍റെ പക്കലും എത്തി. ഫലമോ, വീഡിയോ കോളിലൂടെ മോഹൻലാൽ നേരിട്ട് സന്ധ്യയെ വിളിച്ച് അഭിനന്ദിച്ചു. തിരുവനന്തപുരത്ത് എത്തുമ്പോൾ നേരിൽ കാണാമെന്ന് ഉറപ്പും നൽകി.

ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് കൃത്യമായ ദീർഘവീക്ഷണം ഉണ്ട് സന്ധ്യയ്ക്ക്. വലിയ ചിത്രകാരി ആകണം എന്ന് തന്നെയാണ് മോഹം. താമസിക്കുന്ന വീട് മുത്തശ്ശിയുടെതാണ്. സ്വന്തമായി വീട് ഒരുക്കണം, ലോകം അറിയപ്പെടുന്ന കലാകാരി ആകണം എന്നൊക്കെയാണ് ദൃഢനിശ്ചയം.

സന്ധ്യയുടെ വീടിനുള്ളിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ അവൾ വാങ്ങിക്കൂട്ടിയ പുരസ്‌കാരങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. സദാസമയവും വീൽചെയറിൽ ആണെങ്കിലും മനസ്‌ ആകാശത്തോളം ഉയരെ പറക്കുന്നു. കുഞ്ഞു കണ്ണുകളിൽ വ്യക്തമാണ് അവളുടെ സ്വപ്‌നങ്ങൾ.

ALSO READ: 'ആടുജീവിത'ത്തിലെ നജീബ് വീടിന്‍റെ ടെറസിൽ; വൈറലായി പൃഥ്വിരാജിന്‍റെ ഭീമൻ ചിത്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.