ETV Bharat / state

എല്‍ഡിഎഫിന്‍റെ പരസ്യം കൊടുക്കുന്നതില്‍ തെറ്റെന്ത് ?, പത്രം കത്തിക്കുന്നതിലെ സംസ്‌കാരം എന്ത് ? ; ലീഗിനോട് സമസ്‌ത - SAMASTHA LEAGUE ISSUE - SAMASTHA LEAGUE ISSUE

ലീഗിൻ്റെ ചില നേതാക്കൾ സമസ്‌തയെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നു. ലീഗിൻ്റെ നിലപാടുതന്നെ സമസ്‌തയ്ക്ക് വിരുദ്ധമായി മാറിയെന്നും പ്രചാരണം.

SAMASTHA LEAGUE ISSUE  SAMASTA AND LEAGUE OPEN WAR  BURNT SUPRABHATAM NEWSPAPER  ലീഗ് സമസ്‌ത പോര് രൂക്ഷം
Samasta and the League are in an open war
author img

By ETV Bharat Kerala Team

Published : Apr 22, 2024, 2:56 PM IST

കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സമസ്‌തയും ലീഗും തമ്മിൽ തുറന്ന പോര്. കഴിഞ്ഞ ദിവസം സമസ്‌തയുടെ മുഖപത്രമായ സുപ്രഭാതം ലീഗ് നേതാക്കള്‍ തെരുവില്‍ കത്തിച്ചതോടെയാണ് ലീഗ്-സമസ്‌ത പോര് രൂക്ഷമായത്. എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പരസ്യം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചതാണ് ലീഗിനെ ചൊടിപ്പിച്ചത്. ലീഗിനോട് ചേർന്നുനിന്ന ഇകെ വിഭാഗം സമസ്‌ത സിപിഎമ്മിനോട് അടുക്കുന്നതാണ് ലീഗ് നേതാക്കളെ പ്രകോപിപ്പിക്കുന്നത്.

അതിനിടെ ലീഗിനെതിരെ സമസ്‌ത കൂട്ടായ്‌മയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണവും ആരംഭിച്ചു. സമസ്‌ത അനുഭാവികളുടെ ഗ്രൂപ്പുകളിലാണ് ലീഗിനെതിരായ പോസ്റ്റർ പ്രചരിക്കുന്നത്. 'ലീഗിൻ്റെ ചില നേതാക്കൾ സമസ്‌തയെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നു. ലീഗിൻ്റെ നിലപാടുതന്നെ സമസ്‌തയ്ക്ക് വിരുദ്ധമായി മാറി. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പടെ സമസ്‌തയെ കുത്തിനോവിക്കുന്നു. ഇതിന് ശക്തമായ തിരിച്ചടി നൽകണം’ - പോസ്റ്ററിൽ പറയുന്നു. ലീഗിന് നൽകുന്ന ഓരോ വോട്ടുകളും സമസ്‌തയെ തകർക്കാൻ കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്നും പൊന്നാനിയിൽ കെ എസ് ഹംസയെ വിജയിപ്പിക്കണമെന്നും ആഹ്വാനമുണ്ട്.

ലീഗിന്‍റെ നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് സമസ്‌ത നേതൃത്വത്തിന്‍റെ പ്രതികരണം. മുസ്ലിം ലീഗും സമസ്‌തയും തമ്മില്‍ പല കാര്യങ്ങളിലും കടുത്ത ഭിന്നതയുണ്ടെന്ന് സമസ്‌ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി. 'സമസ്‌തയും പാണക്കാട് തങ്ങള്‍ കുടുംബവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന രീതിക്ക് മാറ്റമുണ്ടായി. മുസ്ലിം ലീ​ഗിന്‍റെ പല നിലപാടുകളും ലീഗിലെ സമസ്‌ത അണികളില്‍ വിഷമമുണ്ടാക്കുന്നു. ലീഗ് സെക്രട്ടറി സമസ്‌തയ്‌ക്കെതിരെ തോന്ന്യാസവും വിവരക്കേടും വിളിച്ചുപറയുന്നു. സുപ്രഭാതം പത്രം എല്‍ഡിഎഫിന്‍റെ പരസ്യം കൊടുക്കുന്നതില്‍ എന്താണ് തെറ്റ്. ഇതിന്‍റെ പേരില്‍ പത്രം കത്തിക്കുന്നത് എന്ത് സംസ്‌കാരമാണെന്നും അദ്ദേഹം ചോദിച്ചു.

ഹൈദരലി ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ട് പൊന്നാനിയിലെ ഇടതുസ്ഥാനാര്‍ഥി കെ എസ് ഹംസ പറഞ്ഞ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. ചന്ദ്രിക പത്രത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്‌തതാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ മരണാസന്നനാക്കിയതെന്ന അതിഗുരുതരമായ ആരോപണമാണ് പൊന്നാനി ഇടതുമുന്നണി സ്ഥാനാര്‍ഥി കെ എസ് ഹംസ ഉയര്‍ത്തിയത്. ഹംസ പറയുന്നത് വാസ്‌തവമല്ലേ?. അതിന് കാരണക്കാര്‍ ലീഗ് നേതൃത്വമല്ലേ? എന്നും ഉമര്‍ ഫൈസി ചോദിച്ചു.

സമസ്‌തയുടെ എല്ലാ ആവശ്യങ്ങൾക്കും പിണറായി സർക്കാർ പച്ചക്കൊടി വീശിയതോടെയാണ് ലീഗുമായി അവര്‍ ഇടഞ്ഞത്. പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സമസ്‌തയുടെ മുഖപത്രം കത്തിക്കുന്നതിലേക്ക് വരെ എത്തിയ സംഭവ വികാസങ്ങൾ യുഡിഎഫിന് തിരിച്ചടിയാകും എന്നാണ് കണക്കുകൂട്ടൽ. മലപ്പുറത്തും പൊന്നാനിയിലും വലിയ അട്ടിമറിക്കൊന്നും സാധ്യത ഇല്ലെങ്കിലും വോട്ടിംഗ് ശതമാനം കുറഞ്ഞാൽ തന്നെ അത് ലീഗിന് തിരിച്ചടിയാകും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ അത് അട്ടിമറികളിലേക്ക് കടന്നാലും അത്ഭുതപ്പെടാനില്ല.

Also Read:ലോക്‌സഭ തെരഞ്ഞെടുപ്പ് 2024: കേരളത്തില്‍ വോട്ടെടുപ്പ് വെള്ളിയാഴ്‌ച; ജുമുഅ നമസ്‌കാര സമയം ക്രമീകരിക്കാന്‍ ഇകെ വിഭാഗം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.