പത്തനംതിട്ട: മേട മാസപൂജകൾക്കും വിഷു പൂജകൾക്കുമായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പിഎൻ മഹേഷ് നമ്പുതിരിയാണ് നട തുറന്ന് ദീപങ്ങൾ തെളിയിച്ചത്.
മേടം ഒന്നായ ഏപ്രിൽ 14-ന് വിഷു ദിനത്തിൽ പുലർച്ചെ മൂന്നിന് നട തുറക്കും. തുടർന്ന് വിഷുക്കണി ദർശനവും കൈനീട്ടം നൽകലും ഉണ്ടാകും. പിന്നീട് പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18-ന് തിരുനട അടയ്ക്കും.
Also read: ആനവാൽ പിടിക്കാനോടി ഭക്തർ: ആയിരങ്ങൾ സാക്ഷിയായി ഉമയനല്ലൂർ ആനവാൽപ്പിടി - Aanavaalppidi In Umayanalloor