പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്നലെ (ജൂലൈ 15) വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എം എൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്‌തു.
നട തുറന്ന ദിവസം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഉണ്ടായിരുന്നില്ല. കർക്കടകം ഒന്നായ ഇന്ന് (ജൂലൈ 16) പുലർച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും പതിവു അഭിഷേകത്തിന് ശേഷം നെയ്യഭിഷേകം നടക്കും. പടി പൂജ, ഉദയാസ്‌തമയ പൂജ എന്നിവ എല്ലാ ദിവസവും ഉണ്ടാകും. 20ന് രാത്രി 10 ന് നട അടയ്ക്കും.
Also Read: പദ്‌നാഭനോ? ജഗന്നാഥനോ ?; പുരിയിലെയും പത്മനാഭ സ്വാമി ക്ഷേത്രത്തിലെയും നിധി നിലവറയെ പറ്റി അറിയാം..