പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തിനിടെ ഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക സ്വദേശിയായ സന്ദീപ്(36) ആണ് മരിച്ചത്. നീലിമല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ താഴെ പമ്പയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
കര്‍ണാടകയില്‍ നിന്ന് സംഘമായി എത്തിയ തീര്‍ഥാടകരില്‍ ഒരാളാണ് മരിച്ച സന്ദീപ്. പമ്പ പൊലീസ് നടപടികള്‍ ആരംഭിച്ചു. നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.