തിരുവനന്തപുരം : ശബരിമലയെ തകർക്കാൻ വ്യാജ പ്രചരണം നടത്തിയെന്നും ദർശനം നടത്താതെ മാല ഊരി തിരികെ പോയത് കപട ഭക്തരെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. ( K Radhakrishnan About Sabarimala) ശബരിമലയിൽ വെച്ച് ഭക്തനെ തല്ലിച്ചതച്ചുവെന്ന രീതിയിൽ വീഡിയോ പുറത്ത് വന്നു. ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത്, സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തി തീർക്കാനാണ് ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത്.
ഭക്തനെ തല്ലിയത് കേരളത്തിലല്ല, അത് ആന്ധ്രയിലോ തെലങ്കാനയിലോ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ്. കുഞ്ഞിൻ്റെ മരണമടക്കം ശബരിമലയെക്കുറിച്ച് ആശങ്ക ഉണ്ടാക്കുന്ന പ്രചാരണം നടന്നു. സൈബർ സെൽ വഴി അന്വേഷണവും കേസെടുക്കലും ആരംഭിച്ചതോടെ ഇതിന് ശമനമുണ്ടായെന്നും മന്ത്രി രാധാകൃഷ്‌ണൻ നിയമസഭയില്‍ പറഞ്ഞു. (Sabarimala Updates )
താമസ സൗകര്യം ഉൾപ്പടെ ശബരിമലയിൽ വികസിപ്പിക്കേണ്ടതായുണ്ട്. ഇതിനായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിന് കേന്ദ്രത്തിൻ്റെ സഹായം വേണ്ടതുണ്ട്. ആത്മാർത്ഥ ഭക്തന്മാർ ഒരിക്കലും മാലയൂരി മടങ്ങില്ല. മടങ്ങുന്നത് കപട ഭക്തന്മാരാണ്. പൊലീസ് ഇടപെടൽ കാരണമാണ് വെർച്വൽ ക്യൂ ഫലപ്രദമായത്. ശബരിമലയിൽ വ്യാജ പ്രചാരണമുണ്ടായെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. (Fake News About Sabarimala ). ശബരിമലക്കായി ചിലവാക്കിയ തുക പൂർണമായി കണക്കാക്കിയിട്ടില്ല. ശബരിമലയിലെ വരവിൽ വർദ്ധനവുണ്ടായിട്ടുണ്ട് കൃത്യമായ കണക്കുകൾ എടുത്ത് കഴിഞ്ഞിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിലെ ചോദ്യോത്തര വേളയിൽ ചോദ്യങ്ങൾക്കുള്ള മറുപടി പറയുകയായിരുന്നു മന്ത്രി കെ രാധാകൃഷ്‌ണൻ .
Also read :ശബരിമല തീർത്ഥാടനത്തിനിടെ കാണാതായത് 9 പേരെ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്