കോട്ടയം: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ 15 പേർക്ക് പരിക്കേറ്റു. കോരുത്തോട് കോസടിക്ക് സമീപം ഇന്ന് (ഡിസംബര്‍ 8) പുലർച്ചെയാണ് അപകടമുണ്ടായത്.
തമിഴ്‌നാട് ഈറോഡ് മാവിട്ടം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ 17 തീർഥാടകരാണ് ഉണ്ടായിരുന്നത്. ഇവരിൽ പരിക്കേറ്റ 15 പേരെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരമായി അപകടമുണ്ടാകുന്ന സ്ഥലമാണെന്ന് പ്രദേശവാസി പറഞ്ഞു. അപകടങ്ങള്‍ ഒഴിവാക്കാനുളള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പ്രദേശവാസി ആവശ്യപ്പെട്ടു.
അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ കത്തിനശിച്ചു: ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തെലങ്കാന സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തി നശിച്ചു. കാറിലുണ്ടായിരുന്ന അഞ്ച് അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു. അഞ്ച് പേരുടേയും പരിക്ക് സാരമുള്ളതല്ല.
പത്തനംതിട്ട കലഞ്ഞൂർ ഇടത്തറയില്‍ ഇന്ന് പുലർച്ചെ 3.30 ഓടെ ആയിരുന്നു അപകടം. തെലങ്കാനയില്‍ നിന്നും എത്തിയ സംഘം ശബരിമലയില്‍ എത്തി ദർശനം നടത്തി മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. കാർ പൂർണമായും കത്തിനശിച്ചു. വാഹനത്തിൻ്റെ മുൻ ഭാഗത്തെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതിനെ തുടർന്നാണ് വാഹനത്തില്‍ തീ പടർന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന തീർഥാടകർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.
Also Read: ശബരിമല തീര്‍ഥാടകരുടെ ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം