പത്തനംതിട്ട : ശബരിമലയില്‍ ഭക്തജന തിരക്കേറുന്നു. ഡിസംബര്‍ 23ന് 1,06,621 ലക്ഷത്തിലധികം അയ്യപ്പഭക്തരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഈ മണ്ഡല-മകരവിളക്ക് സീസണില്‍ ഇതുവരെയുള്ള റെക്കോഡ് കണക്കാണിത്.
സ്‌പോട്ട് ബുക്കിങ് വഴി 22,769 പേരും പുല്‍മേട് വഴി 5175 പേരുമാണ് ശബരിമലയില്‍ ഇന്നലെ മാത്രം ദര്‍ശനം നടത്തിയത്. തിങ്കളാഴ്‌ച വരെ 30,78,049 ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇക്കാലയളവില്‍ 4,45,908 പേരാണ് കൂടുതലെത്തിയത്.
ഇത്തവണ സ്‌പോട്ട് ബുക്കിങ് വഴി 5,33,929 പേരും പുല്ലുമേട് വഴി 69504 പേരും എത്തി. പുല്ലുമേടുവഴി എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ട്. കഴിഞ്ഞവർഷം ഈ സമയം വരെ പുല്ലുമേട് വഴി എത്തിയത് 57,854 പേരാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രസാദ ഇനത്തിലെ വിറ്റുവരവ് രണ്ട് കോടി കടന്നു : ഇക്കൊല്ലത്തെ മണ്ഡലകാലം ആരംഭിച്ച് 36 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പ്രസാദ ഇനത്തിലെ വിറ്റുവരവ് രണ്ട് കോടി കടന്നു. പന്തളം, എരുമേലി, നിലക്കൽ ദേവസ്വങ്ങളിലായി അപ്പം, അരവണ പ്രസാദങ്ങളുടെ വിറ്റുവരവ് ഇനത്തിൽ മാത്രം 2,32,38,820/- രൂപയുടെ അധികവരുമാനമാണുണ്ടായത്. മൂന്നിടങ്ങളിലെയും അപ്പം, അരവണ എന്നിവയുടെ നിർമാണം ശബരിമല മാതൃകയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടാണ് ഇത്തവണ നടത്തുന്നത്.
മൂന്ന് ദേവസ്വങ്ങളിലായി അരവണയുടെ വിറ്റുവരവിൽ മാത്രം 1,89,38,962/- രൂപയുടെ അധിക വരുമാനം ലഭിച്ചു. 5,95,10,150/- രൂപയാണ് ഈ വർഷം അരവണയുടെ ആകെ വിറ്റുവരവ്. 4,05,71,188/- രൂപയായിരുന്നു കഴിഞ്ഞവര്‍ഷം ലഭിച്ചത്.
അപ്പം വിറ്റുവരവിലും മൂന്ന് ദേവസ്വങ്ങളിലായി 42,99,858/- രൂപയുടെ വരുമാന വർധനവ് ഉണ്ട്. ഇത്തവണ 97,81,000/- രൂപയാണ് അപ്പം വിറ്റുവരവിലൂടെയുള്ള വരുമാനം