കോഴിക്കോട് : മുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കുമാരനെല്ലൂർ റോഡിലെ കൂടങ്ങര മിനി സ്‌റ്റേഡിയത്തിന് അടുത്തുവെച്ചാണ് കാറിന് തീപിടിച്ചത്. കോഴിക്കോട് ജയിൽ റോഡ് സ്വദേശി സതീശനും ഭാര്യയും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം.
ഓടിക്കൊണ്ടിരിക്കെ കാറിൻ്റെ ഡാഷ് ബോർഡിൽ നിന്ന് പുക ഉയരുന്നത് കണ്ട സതീശനും ഭാര്യയും പെട്ടെന്ന് തന്നെ കാറിൽ നിന്നും പുറത്ത് ഇറങ്ങി. ഉടൻതന്നെ തീ ആളിപ്പടർന്നു. തുടർന്ന് മുക്കം ഫയർ യൂണിറ്റിൽ വിവരം അറിയിക്കുകയും ഫയർ യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്‌ക്കുകയും ചെയ്‌തു.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പെട്ടെന്ന് തീ അണച്ചതിനാൽ കാറിൻ്റെ ഡാഷ് ബോർഡ് മാത്രമാണ് കത്തി നശിച്ചത്. മുക്കം ഫയർ സ്‌റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷറഫുദ്ദീൻ, യാക്കി പറമ്പൻ, അമീറുദ്ദീൻ സലിംബാവ, വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Also Read : തിരുവനന്തപുരത്ത് എൽപിജി ടാങ്കര്‍ മറിഞ്ഞു; ഗതാഗത നിയന്ത്രണം