കാസർകോട്: ബേക്കൽക്കോട്ട കാണാനെത്തിയ സുഹൃത്തുക്കളെ മർദിച്ച് ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ബേക്കൽ സ്വദേശികളായ അബ്‌ദുൾ വാഹിദ് (25), അഹമ്മദ് കബീർ(26), ശ്രീജിത്ത്(26) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഇന്നലെ (ജൂൺ 18) വൈകീട്ട് 3.30 ഓടെയാണ് സംഭവം.
കാറഡുക്ക സ്വദേശികളായ യുവാവും യുവതിയും ബേക്കൽക്കോട്ടയിലേക്ക് എത്തിയപ്പോൾ പ്രതികൾ തടയുകയായിരുന്നു. കോട്ടയുടെ കാർ പാർക്കിങ് ഏരിയയിൽ വച്ച് യുവാവിനെയും യുവതിയെയും കാറിൽ നിന്ന് വലിച്ചിറക്കി മർദിച്ചു. തുടർന്ന് പണവും, സ്വർണവും തട്ടിയെടുത്തെന്നാണ് പരാതി.
പാർക്കിങ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും, അക്രമികൾ സഞ്ചരിച്ച വാഹനത്തിന്‍റെ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു. ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: മെനു കാർഡിനെ ചൊല്ലി തർക്കം, കലാശിച്ചത് മർദനത്തിൽ; രണ്ടുപേർ കസ്‌റ്റഡിയിൽ