കണ്ണൂർ: ജില്ലയിലെ പെരിങ്ങോം വയക്കര പഞ്ചായത്തിലെ 14-ാം വാർഡിൽ ഉൾപ്പെടുന്ന പ്രധാന റോഡാണ് പെരിങ്ങോം -കൊരങ്ങാട് ലിങ്ക് റോഡ്. പെരിങ്ങോം ടൗണിലേക്കും പെരിങ്ങോം ഹയർ സെക്കന്‍ററി സ്‌കൂളിലെക്കുമൊക്കെ എത്താൻ കൂടുതൽ പേരും ഉപയോഗിക്കുന്ന ലിങ്ക് റോഡാണിത്. റോഡിന്‍റെ ദൈർഘ്യം വെറും 441 മീറ്റർ ആണെങ്കിലും പഞ്ചായത്ത് അധികൃതർ റോഡിനെ കയ്യൊഴിഞ്ഞിട്ട് കാലം ഏറെയായി.
കാൽനട യാത്ര പോലും ദുഷ്‌കരാമാകും വിധമാണ് റോഡിന്‍റെ ഇന്നത്തെ അവസ്ഥ. റോഡിന്‍റെ ശോചനീയമായ അവസ്ഥക്കെതിരെ ജനീകയ പ്രതിഷേധം ശക്തമായതോടെയാണ് വാർഡ് മെമ്പറും ലീഗ് നേതാവുമായ ഷജീർ ഇക്ബാൽ റോഡ് പുനർനിർമിക്കാൻ പുതിയൊരു വഴി തേടിയത്. പ്രദേശത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ആക്രി സാധനങ്ങൾ കണ്ടെത്തി അത് വിറ്റ് പണം ഉണ്ടാക്കി റോഡ് നിര്‍മിക്കുക എന്നതായിരുന്നു കണ്ടെത്തിയ പുതിയ രീതി.
എന്ത് കൊണ്ട് ആക്രി ചലഞ്ച്?
റോഡ് നിർമാണം നടക്കാത്തതിനാൽ നിരവധി സമരങ്ങളും പ്രതിഷേധങ്ങളും നടത്തി. പക്ഷേ ഫലം ഉണ്ടായില്ല. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ മുസ്‌ലിം ലീഗ് പ്രതിനിധിയാണ് ഷജീർ. റോഡിനായി പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും എംഎൽഎ തലത്തിലും ഇടപെട്ടെങ്കിലും തുക കിട്ടിയില്ലെന്ന് ഷജീർ പറയുന്നു.
യുഡിഎഫ് അംഗമായതിനാൽ തന്‍റെ വാർഡിൽ തുക നൽകുന്നതിൽ അവഗണനയുണ്ടെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെ തുടർന്ന് എല്ലാ രീതിയിലും പഞ്ചായത്തിന് മുമ്പിൽ യാചിച്ചിരുന്നതായും കുത്തിയിരിപ്പ് സമരം നടത്താൻ തയ്യാറായതായും ഷജീർ പറയുന്നു. പക്ഷേ റോഡിനായി കിട്ടിയ തുക വക മാറ്റി എന്ന ആരോപണവും കേട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നാട്ടിലെ പ്രശ്‌നം പരിഹരിക്കണം എന്ന നിർബന്ധ ബുദ്ധിയിൽ നിന്നാണ് പ്രതിഷേധ സൂചകമായി ഇങ്ങനെയൊരു ചലഞ്ചിലേക്ക് ഇറങ്ങിയതെന്ന് ഷജീർ പറയുന്നു. വീടുകളിൽ നിന്ന് ആക്രിയും പഴയ പാത്രങ്ങളും ശേഖരിച്ച് വിറ്റ് റോഡിനായി തുക കണ്ടെത്താൻ ശ്രമിച്ചെങ്കിലും പൂർണമായും പണ സമാഹരണം വിജയിപ്പിക്കാൻ കഴിഞ്ഞില്ല. തുക തികയാതെ വന്നപ്പോൾ ജനകീയ ഇടപെടലിലൂടെ ഏഴ് ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു. ഇതോടെയാണ് റോഡ് നിർമാണം തുടങ്ങിയത്. കോൺക്രീറ്റും ടാറിങ്ങും ചെയ്‌താണ് റോഡ് നിർമിക്കുന്നത്.
Also Read: ട്രാഫിക് ബ്ലോക്കുമൂലം കശ്‌മീരിന് നഷ്‌ടമായത് 223 ദിനങ്ങള്‍; കണക്കുകളിങ്ങനെ