ETV Bharat / state

വടകരയിലെ അശ്ലീല വിഡിയോ വിവാദം: സ്ത്രീവിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ് - RMP leader sexist remark - RMP LEADER SEXIST REMARK

വടകരയിൽ തെരഞ്ഞെടുപ്പുമായി ബദ്ധപ്പെട്ട് ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ഹരിഹരൻ സ്‌ത്രീ വിരുദ്ധ പരാമർശമുയർത്തിയത്. പരാമർശം വിവാദമായതോടെ ആര്‍എംപി നേതാവ് ഖേദം പ്രകടിപ്പിച്ചു

ആർഎംപി  കെഎസ് ​ഹരിഹരൻ  KS HARIHARAN SPEECH  OBSCENE VIDEO CONTROVERSY
Hariharan (Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 12, 2024, 9:50 AM IST

സ്ത്രീവിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ് കെഎസ് ഹരിഹരൻ (Etv Bharat Reporter)

കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉയർന്ന അശ്ലീല വീഡിയോ വിവാദത്തിൽ സ്‌ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ് കെഎസ് ​ഹരിഹരൻ. യുഡിഎഫും ആർഎംപിയും ചേർന്ന് വടകരയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഹരിഹരന്‍റെ സ്‌ത്രീ വിരുദ്ധ പരാമർശം.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ തുടങ്ങിയവരും വേദിയിൽ ഇരിക്കെയാണ് ഹരിഹരന്‍റെ വിവാദം പരാമർശം ഉയർന്നത്. "ടീച്ചറുടെ പോര്‍ണോ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ. മഞ്ജു വാര്യരുടെ പോര്‍ണോ വീഡിയോ ഉണ്ടാക്കിയാല്‍ അത് നമ്മൾക്ക് കേട്ടാല്‍ മനസിലാവും"- എന്നായിരുന്നു ഹരിഹരന്‍ പറഞ്ഞത്. ഇതിനെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.

സംഭവം വിവാദമായതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ചു ഹരിഹരൻ രം​ഗത്തെത്തി. ഫെയ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് വേദം പ്രകടിപ്പിച്ചത്. ഹരിഹരന്‍റെ സ്‌ത്രീ വിരുദ്ധ പ്രസ്ഥാവനയെ തള്ളിപ്പറഞ്ഞ് കെകെ രമയും രംഗത്തെത്തി. അതിനിടെ ഹരിഹരനെതിരെ പരാതി നൽകാൻ സിപിഎം തീരുമാനിച്ചട്ടുണ്ട്. വടകര എസ്‌പിക്ക് പരാതി നൽകും.

Also Read : 'കോൺഗ്രസിൽ ആർക്കാണ് പ്രധാനമന്ത്രിയാകാനുള്ള കഴിവ്; ബിജെപി 400ൽ അധികം സീറ്റുകൾ നേടും, നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും': യെദ്യൂരപ്പ - JDS BJP Alliance Will Continue

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.