ETV Bharat / state

'രാജിവയ്‌ക്കുന്നില്ല'; തീരുമാനത്തില്‍ നിന്നും പിന്മാറി ആര്‍ജെഡി; തീരുമാനം ചര്‍ച്ചകള്‍ക്കൊടുവില്‍

പ്രതിഷേധം അവസാനിപ്പിച്ച് ആര്‍ജെഡി. ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ രാജിവയ്‌ക്കില്ലെന്ന് നേതൃത്വം.

author img

By ETV Bharat Kerala Team

Published : Feb 14, 2024, 10:51 PM IST

RJD LDF Issues  RJD LDF  ആര്‍ജെഡി രാജി  പ്രതിഷേധം അവസാനിപ്പിച്ച് ആര്‍ജെഡി
RJD LDF Issues Updates

തിരുവനന്തപുരം: എൽഡിഎഫ് മുന്നണിയിൽ നിന്നും നേരിടുന്ന അവഗണനക്കെതിരെ
ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ രാജിവയ്‌ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ആർജെഡി. തിരുവനന്തപുരത്ത് വച്ച് എംവി ശ്രേയസ് കുമാറും എൽഡിഎഫ് കൺവീനർ ഇപി ജയരാജനും തമ്മിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് ആർജെഡിയുടെ തീരുമാനം. വിശദമായ ഉഭയകക്ഷി ചർച്ച നടത്തണമെന്നും അവഗണന ഇനിയുമുണ്ടാവരുതെന്നും ചർച്ചയിൽ ശ്രേയംസ് കുമാർ അറിയിച്ചു.

അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ, തിരുവനന്തപുരം സ്‌പിന്നിങ് മിൽ, എന്നിവയുടെ ചെയർമാൻ സ്ഥാനമാണ് ആർജെഡിക്കുള്ളത്. ഇതിന് പുറമെ മൂന്ന് ബോർഡുകളിലും അംഗത്വമുണ്ട്. ഇവയാണ് ആർജെഡി രാജിവയ്‌ക്കാൻ ഒരുങ്ങിയത്.

ലോക്‌സഭ സീറ്റ് വിഭജനത്തിൽ ചർച്ച നടന്നില്ലെന്നും ഒരു എംഎൽഎ മാത്രമുള്ള കക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകിയപ്പോൾ അവഗണിച്ചു എന്നുമാണ് ആർജെഡി ഉയർത്തി കാണിച്ചത്. ആർജെഡിയുമായി എല്ലാ പ്രശ്‌നങ്ങളും ചർച്ച ചെയ്യുമെന്നും മുൻകൂട്ടി സീറ്റ് നൽകാമെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നുമായിരുന്നു എൽഡിഎഫ് കൺവീനറുടെ നിലപാട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.