ETV Bharat / state

റlയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി നിയമവിരുദ്ധം; അപ്പീലുമായി സർക്കാർ - Govt appeals against Trial Court - GOVT APPEALS AGAINST TRIAL COURT

പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിധി റദ്ദാക്കണമെന്നാണ് സർക്കാർ അപ്പീലിലൂടെ ആവശ്യപ്പെട്ടത്. അപ്പീല്‍ ഹൈക്കോടതി നാളെ പരിഗണിക്കും.

RIYAS MAULAVI MURDER CASE  റLയാസ് മൗലവി വധക്കേസ്  RIYAS MAULAVI CASE VERDICT  TRIAL COURT ON RIYAS MAULAVI CASE
Riyas Maulavi Murder Case: Kerala Govt Filed Appeal On High Court Against Trial Court
author img

By ETV Bharat Kerala Team

Published : Apr 4, 2024, 8:00 PM IST

എറണാകുളം: കാസര്‍കോട് റിയാസ് മൗലവി വധക്കേസിൽ വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതികളായ മൂന്ന് ആർഎസ്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ട വിധിക്കെതിരെയാണ് സർക്കാരിന്‍റെ അപ്പീൽ. കൊലപാതകത്തില്‍ വിഷലിപ്‌ത വര്‍ഗീയതയുണ്ടെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്.

മതസൗഹാര്‍ദ്ദത്തെ ഉലച്ച കൊലപാതകമാണ് റിയാസ് മൗലവിയുടേത്. വിചാരണക്കോടതി വിധി നിയമ വിരുദ്ധവും അനുചിതവും നീതിന്യായ ബോധത്തെ ഞെട്ടിക്കുന്നതും ആണെന്ന് അപ്പീലിൽ പറയുന്നു. കൂടാതെ വിചാരണക്കോടതി വിധി ഒരു നിമിഷം പോലും നിലനില്‍ക്കരുതെന്നും എസ്‌പിയുടെ ടീം നടത്തിയത് വീഴ്‌ചയില്ലാത്ത അന്വേഷണമാണെന്നും സർക്കാരിന്‍റെ അപ്പീലിൽ പറയുന്നു.

സാക്ഷികള്‍ കളവ് പറഞ്ഞാലും സാഹചര്യത്തെളിവുകള്‍ കളവുപറയില്ലെന്നും സാക്ഷിമൊഴികള്‍ വിലയിരുത്തുന്നതില്‍ കോടതിക്ക് വീഴ്‌ച പറ്റിയെന്നും സർക്കാർ സൂചിപ്പിച്ചു. പ്രതികളെ വെറുതെവിട്ട കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നും സര്‍ക്കാര്‍ അപ്പീലിലൂടെ ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ അപ്പീല്‍ ഹൈക്കോടതി നാളെ പരിഗണിക്കും.

കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിലെ മൂന്ന് പ്രതികളെയും വെറുതെവിട്ടത്. 2017 മാർച്ച് 21-ന് പുലർച്ചെയായിരുന്നു റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയത്.

മൂന്ന് പ്രതികളെയും വെറുതെ വിട്ട കോടതിയുടെ നടപടി ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയ വിധിയാണിത്. റിയാസ് മൗലവി വധക്കേസില്‍ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Also read: റിയാസ് മൗലവി വധക്കേസ്: 'സര്‍ക്കാരിന് അശ്രദ്ധയുണ്ടായിട്ടില്ല, വിധി ഞെട്ടിപ്പിക്കുന്നത്'; മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.