ETV Bharat / state

സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ രക്ഷാപ്രവര്‍ത്തകരെ പുറത്തെത്തിച്ചു - Rescue Team Trapped In Soochipara

സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ രക്ഷാപ്രവര്‍ത്തകരെ പുറത്തെത്തിച്ചു. മൂന്ന് പേരാണ് വനമേഖലയില്‍ കുടുങ്ങിയത്. സംഭവം രക്ഷാദൗത്യത്തിനിടെ.

CHOORALMALA RESCUE TEAM SOOCHIPARA  വയനാട് രക്ഷാദൗത്യം  രക്ഷാസംഘം സൂചിപ്പാറയില്‍ കുടുങ്ങി  RESCUE TEAM TRAPPED IN WATERFALLS
Rescue Team Trapped In Soochipara (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 3, 2024, 2:24 PM IST

Updated : Aug 3, 2024, 6:10 PM IST

സൂചിപ്പാറ വെള്ളച്ചാട്ടത്തിലെ രക്ഷാദൗത്യം (ETV Bharat)

വയനാട്: ദുരന്ത മേഖലയിലെ രക്ഷാദൗത്യത്തിനിടെ സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ രക്ഷാപ്രവര്‍ത്തകരെ പുറത്തെത്തിച്ചു. മുണ്ടേരി സ്വദേശികളായ റഹീസ്, സാലിൻ, കൊണ്ടോട്ടി സ്വദേശി മുഹ്‌സിൻ എന്നിവരെയാണ് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ചാലിയാര്‍ പുഴ മുറിച്ച് കടക്കുന്നതിനിടെയാണ് മൂവര്‍ സംഘം പ്രദേശത്ത് കുടുങ്ങിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഘം വനംപ്രദേശത്തേക്ക് തെരച്ചിലിനായി പോയത്. രാത്രി വൈകിയും ഇവര്‍ തിരികെയെത്തിയിരുന്നില്ല. ഇന്ന് (ഓഗസ്റ്റ് 3) രാവിലെയാണ് പൊലീസും കോസ്റ്റ് ഗാര്‍ഡും ഇവരെ കാണാതായ വിവരം അറിയുന്നത്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ മേഖലയില്‍ വ്യാപകമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൂവരെയും കണ്ടെത്തിയത്. പൊലീസ് അറിയാതെയാണ് മൂന്ന് പേരും രക്ഷാപ്രവര്‍ത്തനത്തിനായി വനമേഖലയിലേക്ക് പോയതെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.

Also Read: ദുരന്തമുഖത്തെത്തി ലഫ്.കേണല്‍ മോഹൻലാൽ; ദുരന്ത ബാധിതരുടെ പുനധിവാസത്തിന് മൂന്ന് കോടി നല്‍കും

Last Updated : Aug 3, 2024, 6:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.