തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള ആശ്വാസധന വിതരണത്തിനായി 13 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കോട്ടയം, പാലക്കാട്, കൊല്ലം, കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽ നിന്നുള്ള ആവശ്യപ്രകാരം അധിക വിഹിതമായാണ് കൂടുതൽ തുക നൽകിയത്.
വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് നഷ്‌ടപരിഹാര വിതരണം, വന്യജീവി രക്ഷാപ്രവർത്തനങ്ങൾ, ആദിവാസികൾക്കും വാച്ചർമാർക്കും ഇൻഷ്വറൻസ്, മൃഗ സംഘർഷ ലഘൂകരണ മാർഗങ്ങൾ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി നേരത്തെ 19.9 കോടി രൂപ നൽകിയിരുന്നു. ഈ വർഷം ആകെ 32.9 കോടി രൂപയാണ് അനുവദിച്ചത്.
ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍: കേരളത്തിന്‍റെ വൈവിദ്ധ്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാംസ്‌കാരിക ഡിജിറ്റല്‍ സര്‍വ്വേ-3 കോടി, സ്ഥിരം സയസ് സിറ്റി-3 കോടി, കൊച്ചി യൂണിവേഴ്‌സിറ്റിയില്‍ എന്‍ആര്‍ മാധവമേനോന്‍ ചെയര്‍-50 ലക്ഷം, കൊച്ചി മീഡിയ അക്കാഡമി-3 കോടി, പട്ടയ മിഷന്‍-3 കോടി, തിരികെ നെല്‍വയലുകളാക്കിയവയില്‍ നെല്‍കൃഷി നടത്തുന്നതിന്-2 കോടി, സര്‍ക്കാര്‍ ഭൂമി സംരക്ഷിച്ച് മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗ യോഗ്യമാക്കാന്‍-2 കോടി, കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്-20 കോടി, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്-10 കോടി, മലപ്പുറം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നിര്‍മ്മാണം-5 കോടി, ശാസ്‌താംകോട്ട കായല്‍ പരിപാലനം-1 കോടി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയ 1000 കോടി രൂപയില്‍ ഗ്രാമീണ റോഡുകള്‍ക്ക് പ്രാധാന്യം.