കോട്ടയം: കുവൈത്തിൽ ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട കോട്ടയം ജില്ലക്കാരായ മൂന്ന് പേരുടെ കുടുംബത്തിന് കേരള സര്‍ക്കാരിന്‍റെ ആശ്വാസ ധനം കൈമാറി. മന്ത്രി വി എൻ വാസവൻ വീടുകളിലെത്തിയാണ് ആശ്വാസ ധനം കൈമാറിയത്. പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം, കുറിച്ചി മലകുന്നം കിഴക്കേടത്ത് ശ്രീഹരി പ്രദീപ്, പായിപ്പാട് പള്ളിക്കച്ചിറ കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസ് എന്നിവരുടെ വീടുകളിലെത്തിയാണ് ധനസഹായം കൈമാറിയത്.
സർക്കാർ സഹായമായ 5 ലക്ഷം, വ്യവസായി യൂസഫ് അലി നൽകിയ 5 ലക്ഷം, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) നൽകിയ 2 ലക്ഷം, വ്യവസായി രവി പിള്ള നൽകിയ 2 ലക്ഷം രൂപ എന്നിവ അടക്കമാണ് കൈമാറിയത്.
ജില്ല കളക്‌ടർ വി വിഗ്‌നേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ പ്രൊഫ. ടോമിച്ചൻ ജോസഫ്, എൻ രാജു, ജില്ല പഞ്ചായത്തംഗം മഞ്ജു സുജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ടി രഞ്ജിത്ത്, ജില്ല ഇൻഫർമേഷൻ ഓഫീസർ എ അരുൺ കുമാർ, നോർക്ക റൂട്ട്‌സ് സെന്‍റർ മാനേജർ കെ ആർ രജീഷ്, തഹസിൽദാർമാരായ പി ജി മിനിമോൾ, കെ എസ് സതീശൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ യു രാജീവ് ലാലി മോൻ ജോസഫ്, ടി പി അജിമോൻ, വില്ലേജ് ഓഫീസർമാരായ ബിറ്റു ജോസഫ്, എം സബീന, സെബാസ്‌റ്റ്യൻ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.