ETV Bharat / state

രോഗപ്പകര്‍ച്ചയുടെ സൂചനകളില്ല, നിപ നിയന്ത്രണങ്ങളില്‍ ഇളവ്; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി - Relaxation In Nipa Regulations - RELAXATION IN NIPA REGULATIONS

മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നിപ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. ഇതുവരെ ആര്‍ക്കും രോഗപ്പകര്‍ച്ച ഇല്ലാത്ത സാഹചര്യത്തിലാണ് ഇളവ്. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

VEENA GEORGE  NIPAH VIRUS  LATEST NIPAH NEWS  നിപ നിയന്ത്രണങ്ങളില്‍ ഇളവ്
Veena George (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 28, 2024, 8:13 PM IST

തിരുവനന്തപുരം : നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഇളവ് നല്‍കി ആരോഗ്യ വകുപ്പ്. ഇതുവരെ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലാത്തതിനെ തുടര്‍ന്നാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചിട്ടുണ്ട്.

സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഐസിയുവില്‍ ആരും തന്നെ ചികിത്സയിലില്ല. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതുവരെ ആകെ 856 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

മലപ്പുറം കലക്‌ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തിലാണ് നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് വരുത്താന്‍ തീരുമാനിച്ചത്. മന്ത്രി വീണ ജോര്‍ജ് യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തിരുന്നു. ജില്ല ഭരണകൂടം ഇത് സംബന്ധിച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കും.

ഐസൊലേഷനിലുള്ളവര്‍ കൃത്യമായി ക്വാറന്‍റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. മാസ്‌ക്, സാമൂഹിക അകലം എന്നിവ പാലിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Also Read: നിപ രോഗിയെ പരിചരിച്ച നഴ്‌സ് അബോധാവസ്ഥയിൽ: ജീവൻ നിലനിർത്തുന്നത് തൊണ്ടയിലെ ട്യൂബിന്‍റെ സഹായത്തോടെ; സഹായം തേടി കുടുംബം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.