ETV Bharat / state

മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് വയോധിക മരിച്ച സംഭവം; മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ച് കുടുംബം - Relatives Protest With Dead Body - RELATIVES PROTEST WITH DEAD BODY

പനി ബാധിച്ച് വയോധിക മരിച്ച സംഭവത്തിൽ മൃതദേഹവുമായി ബന്ധുക്കൾ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. പ്രതിഷേധം അവസാനിപ്പിച്ചത് നടപടിയെടുക്കുമെന്ന് സൂപ്രണ്ട് അറിയിച്ചതോടെ.

RELATIVES PROTEST WITH DEAD BODY  വണ്ടാനം മെഡിക്കൽ കോളജ്  ആലപ്പുഴ  PATIENT DEATH
വണ്ടാനം മെഡിക്കൽ കോളജിൽ നടന്ന പ്രതിഷേധം (Source : ETV BHARAT REPORTER)
author img

By ETV Bharat Kerala Team

Published : May 16, 2024, 3:09 PM IST

Updated : May 16, 2024, 6:33 PM IST

Relatives Protest With Dead Body At Midnight (Source : ETV BHARAT REPORTER)

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി ബന്ധുക്കൾ നടത്തിയ പ്രതിഷേധം അവസാനിച്ചു. പനിബാധിച്ച് എഴുപതുകാരിയായ ഉമൈബ മരിച്ചത് ആശുപത്രിയിലെ അനാസ്ഥ മൂലമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സംഭവം പരിശോധിച്ച് നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ രാത്രി ഒരു മണിക്കാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

പനി ബാധിച്ച് ആശുപത്രിയിലെത്തിയ ഉമൈബക്ക് പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. അടിയന്തരമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേതുടർന്നാണ് ബന്ധുക്കൾ മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളജിൽ തിരിച്ചെത്തി പ്രതിഷേധിച്ചത്.

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി കാഷ്വാലിറ്റിക്ക് മുന്നിലാണ് ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി രണ്ടുമണിക്കൂർ പ്രതിഷേധിച്ചത്. ഉമൈബാക്ക് ആശുപത്രിയിൽ വേണ്ട പരിചരണം നൽകിയില്ലെന്നും ഗുരുതരാവസ്ഥയിലായിട്ടും ജനറൽ വാർഡിൽ കിടത്തിയെന്നും ഡോക്‌ടർമാർ തിരിഞ്ഞുനോക്കിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

25 ദിവസം മുമ്പാണ് പനി ബാധിച്ച് ഉമൈബ ആശുപത്രിയിൽ എത്തിയത്. വാർഡിൽ അഡ്‌മിറ്റ്‌ ചെയ്‌ത ശേഷം ഉമൈബാക്ക് അസുഖം മൂർച്‌ഛിച്ച് തലച്ചോറിൽ അണുബാധ ഉണ്ടായി. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഉമൈബയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇന്നലെ (മെയ്‌ 15) വൈകിട്ടോടെയാണ് ഉമൈബ മരിച്ചത്.

ന്യൂമോണിയ ബാധിച്ചാണ് മരണം എന്നാണ് കോട്ടയം മെഡിക്കൽ കോളജ് അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ മൃതദേഹവുമായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ നിന്ന് പ്രതിഷേധിക്കുകയായിരുന്നു.

Also Read : നമ്പി രാജേഷിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു : എയര്‍ ഇന്ത്യ ഓഫിസിന് മുമ്പില്‍ കുത്തിയിരിപ്പ് പ്രതിഷേധവുമായി ബന്ധുക്കള്‍

Last Updated : May 16, 2024, 6:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.