ETV Bharat / state

അമേരിക്കയില്‍ മരിച്ചത് കേരളത്തിനു പ്രിയപ്പെട്ടവര്‍; കണ്ണീരോടെ കിളികൊല്ലൂരും പട്ടത്താനവും

ഫാത്തിമ കോളജിലെ മുന്‍ പ്രന്‍സിപ്പലിനെ നേരിട്ട് അറിയാവുന്നവര്‍ പറയുന്നു, അദ്ദേഹത്തിന്‍റെ കുടുംബത്തിന് എന്നും കഷ്‌ടകാലമാണെന്ന്. മക്കളും കൊച്ചുമക്കളും മരിച്ചതിന്‍റെ ആഘാതത്തിലാണ് കൊല്ലം പട്ടത്താനത്തെ ബന്ധുക്കള്‍.

Death of a Malayali family in US  Relatives are in Shock  അമേരിക്കയില്‍ മലയാളി കുടംബം മരിച്ചു  നടുക്കം വിട്ട് മാറാതെ ബന്ധുക്കള്‍
Relatives are in Shock after the death of a Malayali family in America
author img

By ETV Bharat Kerala Team

Published : Feb 14, 2024, 5:55 PM IST

Updated : Feb 14, 2024, 9:29 PM IST

അമേരിക്കയില്‍ മരിച്ചത് കേരളത്തിനു പ്രിയപ്പെട്ടവര്‍

കൊല്ലം: ഫാത്തിമ മാതാ നാഷ്‌ണല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ ജി ഹെൻറിയുടെ മക്കളില്‍ മൂന്നാമത്ത മകനാണ് ആനന്ദ്. കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശി ആലീസ് പ്രിയങ്കയുമൊത്തുള്ള വിവാഹ ശേഷം അമേരിക്കയിലേക്ക് പോയ ആനന്ദ് പിന്നീടൊരിക്കലും കുടുംബത്തോടൊപ്പം നാട്ടില്‍ വന്നിട്ടില്ല. കിളികൊല്ലൂര്‍ ബെന്‍സിഗര്‍ -ജൂലിയറ്റ് ദമ്പതികളുടെ ഏക മകളാണ് മരിച്ച ആലീസ് പ്രിയങ്ക.

ഇക്കഴിഞ്ഞ 11 ന് വരെ ആലീസിന്‍റെ അമ്മ ജൂലിയറ്റ് അമേരിക്കയില്‍ ഉണ്ടായിരുന്നു. 12 ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ ജൂലിയറ്റ് ആലീസിനോട് ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം മകളുടെ ഫോണ്‍ വിളി കാണാത്തതിനെ തുടര്‍ന്ന് ആലീസിനും ആനന്ദിനും വാട്‌സ് ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഒരാള്‍ മാത്രമാണ് സന്ദേശം കണ്ടതെന്ന് മനസിലാക്കിയ ജൂലിയറ്റ് അമേരിക്കയിലെ ഒരു ബന്ധുവിനെ ആനന്ദിന്‍റെ വീട്ടിലേക്ക് പറഞ്ഞ് വിടുകയായിരുന്നു. ഇയാളാണ് സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചത്.

ആനന്ദിന്‍റെ മൂത്ത സഹോദരനും ഏറ്റവും ഇളയ സഹോദരനും നേരത്തെ മരിച്ചിരുന്നു. മറ്റ് സഹോദരങ്ങള്‍ എല്ലം വിദേശത്താണ് ജോലി ചെയ്യുന്നത്(Relatives are in Shock after the death of a Malayali family in America). നാട്ടിലെ വീട്ടില്‍ മാതാപിതാക്കളുണ്ടെങ്കിലും അവരുടെ സാമൂഹിക ഇടപെടല്‍ വിരളമാണെന്ന് നാട്ടുകാര്‍ പറയുന്നു.

വിവരം അറിഞ്ഞ് വീട്ടിലെത്തി മാധ്യമ പ്രവര്‍ത്തകരോട് ആലീസിന്‍റെ അമ്മ സംസാരിക്കാന്‍ തയ്യാറായെങ്കിലും ബന്ധുക്കള്‍ വിലിക്കുകയായിരുന്നു. കുടംബ പ്രശ്‌നങ്ങളെന്തെങ്കിലുമാകാം ഇത്തരം ഒരു സംഭവത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് നാട്ടിലെ ബന്ധുക്കള്‍.

2016 ആനന്ദനും ആലീസും വിവാഹമോചനത്തിന് അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്കോ കോടതിയെ സമീപിച്ചിരുന്നു. 2017 ല്‍ വിവാഹമോചനം ലഭിച്ചെങ്കിലും ഇരുവരും വീണ്ടും ഒന്നിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചത്.

ആനന്ദ് ആലിസീനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് . അതേ സമയം കുട്ടികള്‍ മരിച്ചത് എങ്ങനെയാണെന്ന് സ്ഥിരീകരിക്കണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് സാന്‍ഫ്രാന്‍സിസ്കോ പൊലീസ് പറഞ്ഞു. മരിച്ച നാലുപേരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഇതിനായി ആനന്ദിന്‍റെ ഒരു സഹോദരന്‍ അമേരിക്കയിലേക്ക് തിരിച്ചതയാും ബന്ധുക്കള്‍ പറഞ്ഞു.

Last Updated : Feb 14, 2024, 9:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.