ETV Bharat / state

കർഷക സേവനങ്ങൾ എളുപ്പത്തിലാക്കാന്‍ വരുന്നൂ കർഷക രജിസ്ട്രി.. പദ്ധതികള്‍ ആനുകൂല്യങ്ങൾ നേടാന്‍ ഇങ്ങനെ ചെയ്‌താൽ മതി - REGISTRY FOR FARMER SERVICES KERALA

പിഎം കിസാൻ ഗുണഭോക്താക്കൾ ഉൾപ്പെടെ 20 ലക്ഷം കർഷകരെ കർഷക രജിസ്ട്രിയുടെ ഭാഗമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

കർഷക സേവനങ്ങൾ  FARMERS SERVICES  KERALA GOVT  FARMERS
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 25, 2025, 12:23 PM IST

തിരുവനന്തപുരം: കർഷക സേവനങ്ങൾ വേഗത്തിലാക്കാനൊരുങ്ങി കേരള സർക്കാരിൻ്റെ കർഷക രജിസ്ട്രി. കൃഷിക്കുള്ള ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്‌ച്ചറിൻ്റെ (അഗ്രി സ്‌റ്റാക്ക്) ഘടകങ്ങളിലൊന്നായ കർഷക രജിസ്ട്രി പ്രവർത്തനക്ഷമമാകുന്നതിൻ്റെ ഫലമായി സർക്കാർ പദ്ധതികൾ വേഗത്തിലാക്കാൻ തീരുമാനം.

സേവനങ്ങള്‍ സുതാര്യമായി കർഷകർക്ക് ലഭ്യമാക്കാനാണ് നടപടി. കേരളത്തിലെ പിഎം കിസാൻ ഗുണഭോക്താക്കൾ ഉൾപ്പെടെ 20 ലക്ഷം കർഷകരെ കർഷക രജിസ്ട്രിയുടെ ഭാഗമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാരിൻ്റെ കർഷക രജിസ്ട്രി ആപ്ലിക്കേഷനിലൂടെ സമർപ്പിക്കുന്ന കർഷകരുടെ വിവരങ്ങൾ ഉപയോഗിച്ച് ദേശീയ തലത്തിൽ ജനറേറ്റ് ചെയ്യുന്ന ഒരു കർഷക ഐഡി ലഭ്യമാക്കും.

ഇതുപയോഗിച്ച് കർഷകർക്ക് ഭാവിയിൽ കേന്ദ്ര സംസ്ഥാന സർക്കാരിൻ്റെ വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങൾ മറ്റ് രേഖകളൊന്നും കൂടാതെ തന്നെ സുതാര്യമായും കാര്യക്ഷമമായും വേഗത്തിൽ ലഭ്യമാകും. കർഷക രജിസ്ട്രിയുമായി ബന്ധപ്പെട്ട് കൃഷിഭവനിൽ നിന്നും അറിയിപ്പ് ലഭിച്ചാലുടൻ പ്രവർത്തനങ്ങള്‍ ആരംഭിക്കാവുന്നതാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കേന്ദ്ര സർക്കാരിൻ്റെ കർഷക രജിസ്ട്രി ആപ്ലിക്കേഷൻ ലോഗിൻ ചെയ്‌ത് ആധാർ ലിങ്ക് ചെയ്‌ത മൊബൈൽ ഫോണിൽ വരുന്ന OTP നൽകുക. ശേഷം കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ, കരമടച്ച രസീത് എന്നിവയുമായി ഒത്തു നോക്കി ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ 2025 ജനുവരി മാസത്തോടെ പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 1800-425-1011 എന്ന ടോൾ ഫ്രീ നമ്പറിലോ, 0471 2309122, 2303990, 2968122 എന്നീ ഹെൽപ് ഡെസ്‌ക് നമ്പറിലേക്കോ വിളിക്കാവുന്നതാണ്.

Also Read: കേരളത്തിലെ മലയോരഗ്രാമങ്ങളുടെ ഉറക്കം കെടുത്തുന്ന കടുവകള്‍: 'നര'നായാട്ടുകളുടെ നാൾവഴി - TIGER ATTACKS IN KERALA

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.