ETV Bharat / state

അതിതീവ്ര മഴ; പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട്, ശബരിമല തീര്‍ഥാടകരുടെ വാഹനത്തിന് മുകളില്‍ മരം വീണു - RED ALERT IN THREE DISTRICTS - RED ALERT IN THREE DISTRICTS

അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെയും മറ്റന്നാളും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

IDUKKI  PATHANAMTHITTA  KOTTAYAM  RED ALERT DISTRICTS IN KERALA
Representative image (source :ETV Bharat network)
author img

By ETV Bharat Kerala Team

Published : May 18, 2024, 10:50 PM IST

പത്തനംതിട്ട : അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെയും (മെയ്‌ 19) തിങ്കളാഴ്‌ചയും (മെയ്‌ 20) കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ജില്ലയില്‍ 21 ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 22 നും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്.

ഈ ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ശബരിമല പാതയില്‍ രണ്ടു മണിക്കൂറിനിടെ 121 മില്ലിമീറ്റർ മഴ പെയ്‌തു. കോന്നിയില്‍ 66 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

ശബരിമല തീര്‍ഥാടകരുടെ വാഹനത്തിന് മുകളില്‍ മരം വീണു : റാന്നി പെരുനാട് മാടമണ്‍ വള്ളക്കടവിന് സമീപം ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തമിഴ്‌നാട്ടില്‍ നിന്നുള്ള തീർത്ഥാടകരുടെ ബസിനു മുകളില്‍ മരം വീണു. ശക്തമായ കാറ്റിലും മഴയിലും ശബരിമല പാതയിൽ മാടമണിൽ റോഡരികിൽ നിന്ന ബദാം മരം ഒടിഞ്ഞു ബസിനു മുകളിൽ വീഴുകയായിരുന്നു. ബസിന്‍റെ മുന്നിലെ ചില്ല് ഉൾപ്പെടെ തകർന്നു. നിസാര പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു.

IDUKKI  PATHANAMTHITTA  KOTTAYAM  RED ALERT DISTRICTS IN KERALA
ശബരിമല തീർഥാടകരുടെ ബസിനു മുകളില്‍ മരം വീണു (source :ETV Bharat Reporter)

യാത്ര നിരോധനം : രണ്ടു ദിവസമായി ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്‌റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിലേക്ക് രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയുള്ള എല്ലാ യാത്രകളും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിങ് എന്നിവയും മെയ് 23 വരെ നിരോധിച്ചതായി ജില്ല കലക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍ ഉത്തരവിറക്കി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.

ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു : പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിലേക്കായി നാളെ (19) മുതല്‍ 23 വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനവും നിരോധിച്ചു. മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചതായി കലക്‌ടര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാവുന്നതാണ്.

ഭീഷണിയുയർത്തുന്ന മരങ്ങൾ അടിയന്തരമായി മുറിച്ച്‌ നീക്കണം : കാലവർഷത്തിന്‍റെ ഭാഗമായി ശക്തമായ കാറ്റ് വീശുന്നതിനുള്ള സാധ്യത മുന്നറിയിപ്പുള്ളതിനാല്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള അപകട ഭീഷണിയുയർത്തുന്ന വൃക്ഷങ്ങളും വൃക്ഷശാഖകളും ബന്ധപ്പെട്ടവർ അടിയന്തരമായി മുറിച്ച്‌ മാറ്റണം. വീഴ്‌ച വരുത്തുന്ന പക്ഷം ഇതു സംബന്ധിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്കും നാശനഷ്‌ടങ്ങള്‍ക്കുമുള്ള ബാധ്യത വൃക്ഷങ്ങള്‍ നില്‍കുന്ന ഭൂമിയുടെ ഉടമസ്ഥർക്കായിരിക്കുമെന്നും കലക്‌ടര്‍ അറിയിച്ചു.

ഉദ്യോഗസ്ഥര്‍ ഹാജരാകണം : ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്‌റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നീ ദുരന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും സുഗമമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിനും നാളെ (19) മുതല്‍ മേയ് 23 വരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫിസില്‍ ഹാജരകണമെന്ന് കലക്‌ടര്‍ ഉത്തരവ് നല്‍കി.

തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും, പ്രാദേശിക അതോറിറ്റികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫിസുകളില്‍ കൃത്യമായി ഹാജരാകാണമെന്നും കലക്‌ടറുടെ ഉത്തരവില്‍ പറയുന്നു. ജില്ല ദുരന്തനിവാരണ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അവരുടെ സേവനം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും കലക്‌ടര്‍ അറിയിച്ചു. ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ലെന്നും വ്യക്തമാക്കുന്നു.

ALSO READ: ഇടുക്കിയിൽ റെഡ് അലർട്ട്: വിനോദസഞ്ചാരികൾക്ക്‌ ജാഗ്രത നിർദേശം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.