ETV Bharat / state

ഇടുക്കിയിൽ റെഡ് അലർട്ട്: വിനോദസഞ്ചാരികൾക്ക്‌ ജാഗ്രത നിർദേശം - RED ALERT IN IDUKKI - RED ALERT IN IDUKKI

കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

IDUKKI  ഇടുക്കിയിൽ റെഡ് അലർട്ട്  കേരള ടൂറിസം വകുപ്പ്
Representative image (source: ETV Bharat network)
author img

By ETV Bharat Kerala Team

Published : May 18, 2024, 9:58 PM IST

ഇടുക്കി : കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും (മെയ്‌ 19, 20) ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിനോദസഞ്ചാരികൾക്കായി ജില്ല ഭരണകൂടം മുന്നറിയിപ്പ് നിർദേശങ്ങൾ നൽകി. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

മഴ മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളില്‍ മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഉണ്ടാകും. ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തിയിട്ടുള്ള സഞ്ചാരികൾക്ക് മുന്നറിയിപ്പുകൾ കൃത്യമായി നൽകാൻ ടൂറിസം വകുപ്പിനും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ALSO READ: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ജില്ലകളില്‍ റെഡ് അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.