ഇടുക്കി: യാത്രകളെയും അക്ഷരങ്ങളേയും ഒരുപോലെ പ്രണയിക്കുന്ന ഒരു എഴുത്തുകാരനുണ്ട് ഹൈറേഞ്ചിൽ. 1994 - 95 ൽ കോളജ് മാഗസിനിൽ കവിത പ്രസിദ്ധീകരിച്ച ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ രതീഷ് ജീവിത യാത്രയില്‍ എഴുത്തിനെ കൈവിട്ടില്ല. കവിത, കഥ, ചെറുകഥ, യാത്ര വിവരണം, അനുഭവക്കുറിപ്പുകൾ തുടങ്ങി 500ലധികം സൃഷ്‌ടികളാണ് രതീഷിന്‍റേതായി പുറത്തുവന്നിട്ടുള്ളത്.
സമൂഹമാധ്യമങ്ങളുടെ വരവോടെ പുതിയ പ്ലാറ്റ്‌ഫോമിലേക്ക് സൃഷ്‌ടികൾ മാറി. അവ ശ്രദ്ധിക്കപ്പെട്ടതോടെ ആൽബങ്ങളിൽ പാട്ടുകൾ എഴുതാൻ അവസരം ലഭിച്ചു. തന്‍റെ സൃഷ്‌ടികൾ പുസ്‌തകമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ലോറി ഡ്രൈവർ കൂടിയായ രതീഷ്.