ETV Bharat / state

പനംകുട്ടിയിലിപ്പോള്‍ കുടപ്പനകളുടെ വസന്തകാലം; യാത്രക്കാർക്ക് നയന മനോഹര വിരുന്നൊരുക്കുന്ന വഴിയോര കാഴ്‌ചയുടെ വിശേഷങ്ങളറിയാം

അടിമാലി കുമളി ദേശീയപാത വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് അതിമനോഹര കാഴ്‌ചവിരുന്നാണ് പൂവിട്ട കുടപ്പനകള്‍ സമ്മാനിക്കുന്നത്.

TALIPOT PALM TREE IN IDUKKI  പനംകുട്ടിയിൽ കുടപ്പനകള്‍ പൂവിട്ടു  RARE KODAPPANA BLOOM IDUKKI  IDUKKI TOURISM
Talipot Palm Tree In Panamkutty (ETV Bharat)
author img

By ETV Bharat Kerala Team

Published : 22 hours ago

ഇടുക്കി: കണ്ണിനും മനസിനും കുളിര്‍മയേകി പനംകുട്ടി മേഖലയിൽ കൂട്ടത്തോടെ കുടപ്പനകള്‍ പൂവിട്ടു. അടിമാലി കുമളി ദേശീയപാത വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് നയന മനോഹരമായ കാഴ്‌ചയാണ് പൂവിട്ട കുടപ്പനകള്‍ സമ്മാനിക്കുന്നത്. ഈ മേഖലയിലെ നിരവധി കുടപ്പനകളാണ് കൂട്ടത്തോടെ പൂവിട്ട് പൂങ്കുലകളാല്‍ സമൃദ്ധമായിട്ടുള്ളത്.

പനംകുട്ടിയിൽ കുടപ്പനകൾ പൂവിട്ടു നിൽക്കുന്ന നയന മനോഹര കാഴ്‌ച (ETV Bharat)

അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ കല്ലാര്‍കുട്ടി പാംബ്ല റോഡിന് എതിര്‍ വശത്ത് മുതിരപ്പുഴ ആറിന് തീരത്താണ് പനംകുട്ടി ഗ്രാമം. കൊന്നത്തടി പഞ്ചായത്തിന്‍റെ ഭാഗമായ ഇവിടം കുടപ്പനകള്‍ കൊണ്ട് ശ്രദ്ധ നേടിയതോടെയാണ് പനംകുട്ടി എന്ന പേര് ലഭിച്ചതെന്നാണ് വാമൊഴി. പനംകുട്ടിയിലിപ്പോള്‍ കുടപ്പനകളുടെ വസന്തകാലമാണ്. ഈ മേഖലയിലെ നിരവധി കുടപ്പനകളാണ് കൂട്ടത്തോടെ പൂവിട്ടത്.

സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കുടപ്പനകള്‍ പൂക്കുന്നത്. പനകൾ പൂവിടുന്നതോടെ പനയുടെ ആയുസ് അവസാനിക്കും. കുടിയേറ്റ കാലത്ത് പുര മേയുന്നതിനായി കൂടുതലായി ഉപയോഗിച്ചിരുന്നത് കുടപ്പനയുടെ ഓലകളാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

താളിയോല ഗ്രന്ഥങ്ങള്‍ക്കും ആശാന്‍ കളരിയില്‍ കുരുന്നുകള്‍ക്ക് അക്ഷരം എഴുതി നല്‍കുന്നതിനും കുടപ്പനകളുടെ ഓലയാണ് ഉപയോഗിച്ചിരുന്നത്. കാലം മാറിയതോടെ ഓലമേഞ്ഞ പുരകള്‍ക്കു പകരം ഓട്, കോണ്‍ക്രീറ്റ് വീടുകള്‍ സ്ഥാനം പിടിച്ചപ്പോള്‍ കുടപ്പന ഓലകള്‍ക്കുണ്ടായിരുന്ന പ്രസക്തി കുറഞ്ഞിട്ടുണ്ടെങ്കിലും പഴമയുടെ ഗൃഹാതുരത്വം ഓര്‍മിപ്പിക്കുന്നതിനും ഓലക്കുടകള്‍ക്കും മറ്റും ഇപ്പോഴും ഇവ ഉപയോഗിച്ചു വരുന്നുണ്ട്. ഒറ്റത്തടി വൃക്ഷമായ കുടപ്പനയുടെ ശാസ്ത്രീയ നാമം കോറിഫ എന്നാണ്.

Also Read: ഇത് വിന്‍റേജ് മാണിയാട്ട് വിസ്‌മയം; ക്ഷേത്രാങ്കണത്ത് കണ്‍കുളിര്‍മയായി ചെണ്ടുമല്ലി വസന്തം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.