ETV Bharat / state

അമ്മയുടെ കൺമുന്നിലിട്ട് മക്കളെ കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി - Ranni Double Murder Case Verdict

റാന്നിയിൽ അമ്മയുടെ കൺമുന്നിലിട്ട് 2 കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. കുട്ടികളുടെ പിതൃ സഹോദരനാണ് പ്രതി. 30 വര്‍ഷം ഇളവില്ലാതെ ഇയാള്‍ തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി.

Ranni Double Murder Case  റാന്നി ഇരട്ടകൊലപാതകം  വധശിക്ഷ ഹൈക്കോടതി റദ്ദാക്കി  ഇരട്ട കൊലപാതകം റാന്നി
Kerala HC (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 23, 2024, 3:03 PM IST

പത്തനംതിട്ട : റാന്നിയിൽ അമ്മയുടെ കൺമുന്നിൽ വച്ച് 2 മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി. കുട്ടികളുടെ പിതൃ സഹോദരൻ കൂടിയായ പ്രതി 30 വർഷം ഇളവില്ലാതെ തടവ് ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്വത്ത് തർക്കത്തിന്‍റെ പേരിലാണ് സഹോദരൻ്റെ രണ്ട് കുട്ടികളെ തോമസ് ചാക്കോ എന്ന പ്രതി കൊലപ്പെടുത്തിയത്.

2019ൽ വിചാരണ കോടതി തോമസ് ചാക്കോയ്ക്ക് വധശിക്ഷ വിധിച്ചു. 2013 ഒക്‌ടോബർ 27നാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന മെൽബിനെ പ്രതി തോമസ് ചാക്കോ കത്തി കൊണ്ട് കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച അമ്മയുടെ മുഖത്ത് പ്രതി മുളകുപൊടി എറിഞ്ഞു. തുടര്‍ന്ന് വീടിനുള്ളില്‍ കടന്ന ഇയാൾ ഇളയ കുട്ടി മെബിനെയും കൊലപ്പെടുത്തി.

തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന ഡീസല്‍ വീടിനുള്ളില്‍ ഒഴിച്ച പ്രതി തീ കൊളുത്തുകയും പിന്നീട് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്‌തു. കുട്ടികളുടെ പിതാവും പ്രതിയുടെ സഹോദരനുമായ ഷൈബു​ സംഭവം നടക്കുമ്പോൾ വിദേശത്തായിരുന്നു.

Also Read : നവജാത ശിശുവിനെ റോഡിലെറിഞ്ഞ് കൊന്ന സംഭവം; പ്രതിയായ മാതാവിന് ഉപാധികളോടെ ജാമ്യം - Infant Murder Case Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.